ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യൻ പുരുഷ ടീമിന്റെ പോരാട്ടം സെപ്റ്റംബർ 28 മുതൽ

ഇന്ത്യൻ ക്രിക്കറ്റ് ടീം| Photo:PTI
ചെന്നൈ : ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ സ്വർണ്ണമെഡൽ നിലനിർത്താനിറങ്ങുന്ന ഇന്ത്യൻ പുരുഷ ടീമിന്റെ പോരാട്ടങ്ങൾക്ക് സെപ്റ്റംബർ 28ന് ക്വാർട്ടർ ഫൈനലോടെ തുടക്കമാകും. ഇന്ത്യ-പാകിസ്ഥാൻ പോരാട്ടത്തിനും വഴിയൊരുങ്ങുന്നുണ്ട്.
ജപ്പാനിലെ നിഷിനിലുള്ള കൊറോഗി സ്പോർട്സ് പാർക്കാണ് മത്സരങ്ങൾക്ക് വേദിയാകുന്നത്. മൂന്ന് ബേസ്ബോൾ ഗ്രൗണ്ടുകൾ സംയോജിപ്പിച്ചാണ് പുതിയ ക്രിക്കറ്റ് സമുച്ചയം നിർമിച്ചിരിക്കുന്നത്.
കഴിഞ്ഞ തവണ ഹങ്ഷൂ ഏഷ്യൻ ഗെയിംസിൽ ഉപയോഗിച്ച ഗ്രൗണ്ടിനേക്കാൾ വലിപ്പമേറിയതാണ് ഇത്. ഇവിടെ ഏറ്റവും കുറഞ്ഞ ബൗണ്ടറി ദൂരം 65 മീറ്ററാണ്. ഉയർന്ന സ്കോറുകൾ പിറക്കുന്ന മത്സരങ്ങൾക്ക് ഗ്രൗണ്ട് വേദിയാകുമെന്നാണ് പ്രതീക്ഷ.
പിച്ചിലെ പ്രത്യേകതകളും സവിശേഷതകളും:
ഹൈബ്രിഡ് പിച്ച്: നാല് ടർഫ് പിച്ചുകൾക്ക് പുറമെ പ്രകൃതിദത്ത കളിമണ്ണും സിന്തറ്റിക് ഫൈബറും സമന്വയിപ്പിച്ച ഹൈബ്രിഡ് പിച്ചും ഇവിടെയുമുണ്ട്.
പേസിനും സ്പിന്നിനും അനുകൂലം: പ്രാദേശികമായി ലഭ്യമായ കളിമണ്ണ് ഉപയോഗിച്ച് നിർമിച്ച പിച്ചിൽ പേസർമാർക്ക് നല്ല ബൗൺസും സ്പിന്നർമാർക്ക് മികച്ച ഗ്രിപ്പും ലഭിക്കും.
ഡ്രെയിനേജ് സൗകര്യം: ജപ്പാനിൽ ടൈഫൂൺ ചുഴലിക്കാറ്റ് ഭീഷണിയുള്ള സമയമായതിനാൽ മഴവെള്ളം വേഗത്തിൽ വലിച്ചെടുക്കാൻ മണൽ അടിത്തറയോടെയാണ് മൈതാനം തയ്യാറാക്കിയിരിക്കുന്നത്.









0 comments