ഇന്ന് ശ്രീകൃഷ്ണ ജയന്തി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ശ്രീകൃഷ്ണ ജയന്തി . ബാലഗോകുലം ഉൾപ്പെടെയുള്ള വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കുരുന്നുകൾ അണിനിരക്കുന്ന സാംസ്കാരിക ഘോഷയാത്രകളും വർണാഭമായ ശോഭായാത്രകളും സംസ്ഥാനത്തുടനീളം നടക്കുകയാണ്.
തലസ്ഥാനത്തെ പ്രധാന ശോഭായാത്ര വൈകിട്ട് 4 മണിക്ക് പാളയം ഗണപതി ക്ഷേത്രത്തിന് നിന്ന് ആരംഭിക്കും. തിരുവനന്തപുരം മേയർ വി വി രാജേഷ് ഉദ്ഘാടനം നിർവഹിക്കും. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലും വൈകുന്നേരത്തോടെ ആഘോഷ ഘോഷയാത്രകൾ നടക്കും. കഴിഞ്ഞ ദിവസം വിവിധ കേന്ദ്രങ്ങളിൽ കുട്ടികളുടെ ഉറിയടി പോരാട്ടങ്ങളും അരങ്ങേറിയിരുന്നു.
ശ്രീകൃഷ്ണ ക്ഷേത്രങ്ങളായ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ തിരുവമ്പാടി, നെയ്യാറ്റിൻകര, മലയിൻകീഴ്, പേരൂർക്കട അമ്പലമുക്ക്, പിരപ്പൻകോട്, ആറ്റിങ്ങൽ വീരകേരളപുരം, വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലെല്ലാം അഷ്ടമി രോഹിണിയോട് അനുബന്ധിച്ച് പ്രത്യേക ചടങ്ങുകൾ നടക്കും. ആഘോഷങ്ങളുടെ ഭാഗമായി ചിത്രരചനാ മത്സരം, യുവവിചാര സദസ്സ്, കൃഷ്ണകുടീരം എന്നിവ സംഘടിപ്പിച്ചിരുന്നു.










0 comments