ad
Deshabhimani

ഡൽഹിയിൽ വീണ്ടും സിജെപി പ്രതിഷേധം; നേതാക്കൾ പൊലീസ് സ്റ്റേഷനിൽ

CJP.jpg
വെബ് ഡെസ്ക്

Published on Sep 04, 2026, 11:48 AM | 1 min read

ന്യൂഡൽഹി: ഡൽഹി ജന്തർമന്തറിൽ നീറ്റ് പ്രക്ഷോഭത്തിൽ പങ്കെടുത്ത പെൺകുട്ടിയുടെ അച്ഛന്റെ തലയടിച്ചു പൊട്ടിച്ച ബിജെപി നേതാക്കൾക്കെതിരെ നടപടിയെടുക്കാത്തിൽ പ്രതിഷേധവുമായി സിജെപി. പാർലെമന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് പ്രവർത്തകർ പ്രതിഷേധവുമായെത്തി. പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും വധശ്രമത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.


പ്രക്ഷോഭത്തിനെത്തിയ നിഷു എന്ന പെൺകുട്ടിയുടെ അച്ഛനെ താനാണ് അക്രമിച്ചതെന്ന് സംഘപരിവാർ ക്രിമിനലായ സ്വതന്ത്ര ഭരദ്വാജി‍ൻ തുറന്നു പറഞ്ഞിരുന്നു. യൂട്യൂബിൽ ലഭ്യമായ ഒരു മണിക്കൂർ ദൈർഘ്യമുള്ള പോഡ്‌കാസ്റ്റിലാണ്, പ്രക്ഷോഭകരെ സംഘപരിവാറുകാർ നേരിട്ടതെങ്ങനെയെല്ലാമെന്ന് ഇയാൾ വിവരിച്ചത്.


അഭിമുഖം പുറത്തുവന്നതിന് പിന്നാലെ ഡൽഹി പൊലീസിനും ബിജെപിക്കുമെതിരെ വിമർശം ശക്തമായി. ഇടപെട്ടത്‌ ഡൽഹി മന്ത്രി കപിൽ മിശ്രയാണെന്ന്‌ പ്രതിതന്നെ ഇപ്പോൾ വെളിപ്പെടുത്തിയെന്ന്‌ കോക്രോച്ച്‌ ജനതാ പാർടി നേതാവ് സൗരവ് ദാസ് എക്‌സിൽ കുറിച്ചു.






Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home