അനീതിക്കും അധർമ്മത്തിനുമെതിരെ നിലകൊള്ളാൻ ശ്രീകൃഷ്ണ ജയന്തി പ്രചോദനമാകും: പിണറായി വിജയൻ

പിണറായി വിജയൻ
തിരുവനന്തപുരം : ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ആശംസകൾ നേർന്ന് പിണറായി വിജയൻ. പ്രതിസന്ധികളെ നേരിടാനുള്ള ധൈര്യവും കർത്തവ്യബോധത്തോടെ മുന്നോട്ടുപോകാനുള്ള പ്രചോദനവും നന്മയ്ക്കായി നിലകൊള്ളാനുള്ള ആത്മവിശ്വാസവും ശ്രീകൃഷ്ണ സങ്കൽപ്പം നൽകുന്നുവെന്ന് പിണറായി വിജയൻ പറഞ്ഞു.
അനീതിക്കും അധർമ്മത്തിനുമെതിരെ നിലകൊള്ളാനും മനുഷ്യർക്കിടയിലെ സ്നേഹവും സാഹോദര്യവും കൂടുതൽ ദൃഢമാക്കാനും ശ്രീകൃഷ്ണ ജയന്തി പ്രചോദനമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. സ്നേഹവും സന്തോഷവും സമത്വവും നിറഞ്ഞ സമൂഹത്തിനായുള്ള സന്ദേശമായി ഈ ശ്രീകൃഷ്ണ ജയന്തി മാറട്ടെയെന്നും പിണറായി വിജയൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം
ശ്രീകൃഷ്ണ സങ്കൽപ്പം മനുഷ്യജീവിതത്തിന് പകർന്നുനൽകുന്ന സന്ദേശങ്ങൾ കാലാതീതമാണ്. പ്രതിസന്ധികളെ നേരിടാനുള്ള ധൈര്യവും കർത്തവ്യബോധത്തോടെ മുന്നോട്ടുപോകാനുള്ള പ്രചോദനവും നന്മയ്ക്കായി നിലകൊള്ളാനുള്ള ആത്മവിശ്വാസവും ആ സങ്കൽപ്പത്തിൽനിന്ന് നമുക്ക് ഉൾക്കൊള്ളാനാകട്ടെ.
അനീതിക്കും അധർമ്മത്തിനുമെതിരെ നിലകൊള്ളാനും, ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാകാനും, മനുഷ്യർക്കിടയിലെ സ്നേഹവും സാഹോദര്യവും കൂടുതൽ ദൃഢമാക്കാനും ശ്രീകൃഷ്ണ ജയന്തി നമുക്ക് പ്രചോദനമാകട്ടെ. സ്നേഹവും സന്തോഷവും സമത്വവും നിറഞ്ഞ സമൂഹത്തിനായുള്ള സന്ദേശമായി ഈ ശ്രീകൃഷ്ണ ജയന്തി മാറട്ടെ. എല്ലാവർക്കും ഹൃദയം നിറഞ്ഞ ശ്രീകൃഷ്ണ ജയന്തി ആശംസകൾ.









0 comments