ad
Deshabhimani

എസ്എഫ്ഐ മെമ്പർഷിപ്പ് കാമ്പയിൻ; ജില്ലാ ഉദ്ഘാടനം നടന്നു

sfi

എസ്എഫ്ഐ ജില്ലാതല ജൂനിയർ മെമ്പർഷിപ്പ് കാമ്പയിൻ എസ്എഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം പി താജുദ്ദീൻ 
ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 04, 2026, 02:22 AM | 1 min read

വൈക്കം ‘മതനിരപേക്ഷ കേരളത്തിനായി സമരവിദ്യാർഥിത്വം’ എന്ന മുദ്രവാക്യമുയർത്തി എസ്എഫ്ഐ ജില്ലാതല ജൂനിയർ മെമ്പർഷിപ്പ് കാമ്പയിന്റെ ഉദ്ഘാടനം വൈക്കത്ത് നടന്നു. വൈക്കം ആശ്രമം സ്കൂളിന് മുന്നിൽ നടന്ന സമ്മേളനത്തിൽ എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം പി താജുദ്ദീൻ മെമ്പർഷിപ്പ്‌ കാമ്പയിൻ ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് അസ്‌ലം മുഹമ്മദ്‌ കാസിം അധ്യക്ഷനായി. ജില്ലാ സെക്രട്ടറി രാഹുൽ രാജേന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ നിഖിത മനോജ്,‌ ആദിത്യ എസ് നാഥ്, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ കിരൺ കൃഷ്ണ, ബിജിൻ ബൈജു, ജില്ലാ വൈസ് പ്രസിഡന്റ് അതുൽ സഞ്ജീവ്, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ അമലേന്ദു ദാസ്, അനഘ രാജ്, വൈക്കം ഏരിയ സെക്രട്ടറി എസ് ഋഷിനാഥ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ അർച്ചന വിജയൻ, ഇർഫാൻ യൂസഫ്, അനന്യ വിനോദ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home