ഡൽഹി എ കെ ജി ഭവനിൽ പൊലീസ് അതിക്രമം
നാടെങ്ങും പ്രതിഷേധം ഇരമ്പി

ഡൽഹി എ കെ ജി ഭവനിൽനടന്ന പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തിൽ തലയോലപ്പറമ്പ് സെൻട്രൽ ജങ്‌ഷനിൽ നടത്തിയ പ്രകടനം
കോട്ടയം എസ്എഫ്ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയും ഡെൽഹി സംസ്ഥാന സെക്രട്ടറിയുമായ ഐഷി ഘോഷിനെതിരായ പ്രതികാരനടപടിയിൽ നാടെങ്ങും പ്രതിഷേധം. എ കെ ജി ഭവനിൽ അതിക്രമിച്ച് കയറി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനാണ് ഡെൽഹി പൊലീസ് ശ്രമിച്ചത്. സിപിഐ എമ്മിന്റെയും ഡിവൈഎഫ്എയുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ ജില്ലയിലെങ്ങും പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ഏറ്റുമാനൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനവും യോഗവും നടത്തി. ഇ എം എസ് മന്ദിരത്തിൽനിന്ന് ആരംഭിച്ച പ്രകടനം ടൗൺചുറ്റി സെൻട്രൽ ജങ്‌ഷനിൽ സമാപിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗം കെ എൻ വേണുഗോപാൽ ഉദ്‌ഘാടനംചെയ്തു. വാഴൂരിൽ കറുകച്ചാൽ, നെടുംകുന്നം, കങ്ങഴ, വെള്ളാവൂർ, വാഴൂർ, ചെറുവള്ളി, പൊൻകുന്നം, എലിക്കുളം ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിലും പൂഞ്ഞാർ ഏരിയയിൽ തീക്കോയി, തലനാട്, പൂഞ്ഞാർ, പൂഞ്ഞാർ സൗത്ത്, ഈരാറ്റുപേട്ട, തിടനാട് എന്നിവിടങ്ങളിലും പ്രകടനവും യോഗവും ചേർന്നു.വൈക്കത്ത് ടൗൺ നോർത്ത്, ടൗൺ സൗത്ത്, ടിവി പുരം നോർത്ത്, വെച്ചൂർ ഈസ്റ്റ് വെസ്റ്റ് ലോക്കലുകളുടെ നേതൃത്വത്തിൽ പ്രകടനവും യോഗവും നടത്തി. തലയോലപ്പറമ്പ് സെൻട്രൽ, വടകര, ചെമ്പ് സെൻട്രൽ എന്നിവിടങ്ങളിലും പ്രകടനം നടത്തി. പുതുപ്പള്ളി ഏരിയയിൽ എല്ലാ ലോക്കൽ കേന്ദ്രങ്ങളിലും പ്രകടനം നടത്തി. കാഞ്ഞിരപ്പള്ളിയിൽ മുണ്ടക്കയം, എരുമേലി, പാറത്തോട്, കൂട്ടിക്കൽ, വിഴിക്കിത്തോട്, കോരുത്തോട്, കാളകെട്ടി, തിടനാട് മുക്കുട്ടുതറ എന്നിവിടങ്ങളിലും പ്രകടനം നടത്തി. അയർക്കുന്നത്ത് കടപ്ലാമറ്റം, കിടങ്ങൂർ, അയർക്കുന്നം, മണർകാട്, വടവാതൂർ, പൂവത്തിളപ്പ്, മറ്റക്കര എന്നിവിടങ്ങളിലും പ്രകടനം നടത്തി. ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി നേത്യത്വത്തിൽ കോട്ടയം ടൗണിൽ പ്രതിഷേധിച്ചു. കടുത്തുരുത്തി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ വമ്പിച്ച പ്രതിഷേധ പ്രകടനം നടത്തി.










0 comments