സ്റ്റുഡന്റ്സ് യൂണിയൻ തെരഞ്ഞെടുപ്പ് ഇന്ന്
കലാശക്കൊട്ടിൽ കരുത്തുകാട്ടി എസ്എഫ്ഐ

എംജി സർവകലാശാല കോളേജിൽ എസ്എഫ്ഐയുടെ നേതൃത്വത്തിൽ നടന്ന കലാശക്കൊട്ട്
കോട്ടയം
മഹാത്മാഗാന്ധി സർവകലാശാല ഡിപ്പാർട്ട്മെന്റ് സ്റ്റുഡന്റ്സ് യൂണിയൻ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പരസ്യപ്രചാരണം ആവേശകരമായ കലാശക്കൊട്ടോടെ സമാപിച്ചു. തിങ്കളാഴ്ച വൈകിട്ട് ക്യാമ്പസിൽ ചുവപ്പണിയിച്ച് നടന്ന പ്രകടനങ്ങളിൽ എസ്എഫ്ഐ കരുത്ത് കാട്ടി. ചൊവ്വാഴ്ചയാണ് കോളേജ് പോളിങ് ബൂത്തിലേക്ക് നീങ്ങുന്നത്. യൂണിവേഴ്സിറ്റി ക്യാമ്പസിലെ വിവിധ വകുപ്പുകളെ കേന്ദ്രീകരിച്ച് നടന്ന കലാശക്കൊട്ട് പ്രവർത്തകരുടെ മുദ്രാവാക്യം വിളികളാലും വാദ്യമേളങ്ങളാലും മുഖരിതമായി. കഴിഞ്ഞ വർഷങ്ങളിലെ മികച്ച പ്രവർത്തനങ്ങളും വിദ്യാർഥിപക്ഷ നിലപാടുകളും ഉയർത്തിക്കാട്ടിയാണ് എസ്എഫ്ഐ വോട്ട് തേടുന്നത്. വകുപ്പ് തലങ്ങളിൽ നടന്ന അവസാനഘട്ട പ്രചാരണത്തിലും എസ്എഫ്ഐ സ്ഥാനാർഥികൾക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. വോട്ടെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും ക്യാമ്പസുകളിൽ പൂർത്തിയായി.










0 comments