ad
Deshabhimani

എസ്‌എഫ്‌ഐ പ്രതിഷേധിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 15, 2026, 02:08 AM | 1 min read

കോട്ടയം

ലോകത്തെ വീണ്ടും കോളനിവൽക്കരിക്കാനുള്ള ശ്രമങ്ങൾക്കെതിരെയും മോദി സർക്കാരിന്റെ സാമ്രാജ്യത്വ കീഴടങ്ങലിനെതിരെയും പാചകവാതക ക്ഷാമത്തിനെതിരെയും എസ്എഫ്ഐ ജില്ലാ കമ്മിറ്റി യുദ്ധവിരുദ്ധ റാലിയും സദസും സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ഉദ്ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ അസ്‌ലം മുഹമ്മദ്‌ കാസിം അധ്യക്ഷനായി. സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി എസ് കെ ആദർശ്, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ വൈഷ്ണവി ഷാജി, വിപിൻ, ജില്ലാ ജോയിന്റ്‌ സെക്രട്ടറിമാരായ ആദിത്യ എസ് നാഥ്, ബിജിൻ ബൈജു, കിരൺ കൃഷ്ണ, വൈസ് പ്രസിഡന്റ്‌മാരായ എം അപർണ, അതുൽ സജീവ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി രാഹുൽ രാജേന്ദ്രൻ സ്വാഗതവും ജില്ലാ സെക്രട്ടറിയറ്റംഗം വിഷ്ണു ഷാജി നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home