മകളോട് ലൈംഗികാതിക്രമം; യുവാവിന് 19 വർഷം കഠിനതടവ്

പൂഞ്ഞാർ
ആറ് വയസ്സുകാരിയായ മകളോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിന് 19 വർഷം കഠിനതടവും 1,40,000 രൂപ പിഴയും. ളാലം നെച്ചിപുഴൂർ സ്വദേശിയെയാണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി(പോക്‌സോ) ജഡ്ജ് റോഷൻ തോമസ് ശിക്ഷിച്ചത്. പിഴ അടച്ചാൽ 1,20,000 രൂപ അതിജീവിതയ്ക്ക് നൽകാനും ഉത്തരവായിട്ടുണ്ട്. ഭാരതിയ ന്യായ സംഹിതയിലെയും പോക്സോ നിയമത്തിലെയും ജെ ജെ ആക്റ്റിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷിച്ചത്. 2025 മേയ് മൂന്നിനായിരുന്നു കേസിനാസ്‌പദമായ സംഭവം. പാലാ പൊലീസ് സ്റ്റേഷൻ രജിസ്റ്റർ ചെയ്ത കേസിൽ എസ്‌ഐ കെ എസ് ദിലീപ് കുമാറാണ് പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം പൂർത്തിയാക്കിയത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 20 സാക്ഷികളെ വിസ്തരിക്കുകയും 22 പ്രമാണങ്ങൾ ഹാജരാക്കുകയും ചെയ്തിരുന്നു. കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ അഡ്വ. ജോസ് മാത്യു തയ്യിൽ ഹാജരായി.









0 comments