സെക്രട്ടറിയറ്റ് വളയൽ 21ന്
ജീവനക്കാരുടെയുംഅധ്യാപകരുടെയും പ്രചാരണ ജാഥ സമാപിച്ചു

ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് മേഖല പ്രചാരണ വാഹനജാഥയെ കോട്ടയം കലക്ടറേറ്റിന് മുന്നിൽ സ്വീകരിക്കുന്നു
കോട്ടയം വിവിധ ആവശ്യങ്ങളുന്നയിച്ച് ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ 21ന് സെക്രട്ടറിയറ്റ് വളയൽ സമരത്തിന്റെ പ്രചാരണാർഥമുള്ള ഇടുക്കി, കോട്ടയം മേഖലാ വാഹനജാഥ സമാപിച്ചു. ചങ്ങനാശേരി റവന്യൂ ടവറിൽ നിന്നാരംഭിച്ച് കോട്ടയം കലക്ടറേറ്റ്, മെഡിക്കൽ കോളേജ്, പാലാ സിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം വൈക്കം സത്യഗ്രഹ സ്മാരകത്തിന് മുന്നിൽ സമാപിച്ചു. ചങ്ങനാശേരിയിൽ സംഘാടകസമിതി ചെയർമാൻ കെ ഡി സുഗതൻ അധ്യക്ഷനായി. ഇ എസ് സിയാദ്, കെ പി ഷാമോൻ സംസാരിച്ചു. കോട്ടയം കലക്ടറേറ്റിനു മുന്നിൽ സംഘാടകസമിതി ചെയർമാൻ പി ഐ ബോസ് അധ്യക്ഷനായി. വി വി വിമൽകുമാർ, ബിറ്റു പി ജേക്കബ് സംസാരിച്ചു. കോട്ടയം മെഡിക്കൽ കോളേജിന് മുന്നിൽ സംഘാടകസമിതി ചെയർമാൻ പി എം ഷിബുകുമാർ അധ്യക്ഷനായി. എം എഥൽ, എസ് അനൂപ് സംസാരിച്ചു. പാലാ സിവിൽ സ്റ്റേഷനിൽ സംഘാടകസമിതി ചെയർമാൻ കുര്യാക്കോസ് ജോസഫ് അധ്യക്ഷനായി. എസ് അനൂപ്, കെ രാജ്കുമാർ സംസാരിച്ചു. വൈക്കം സത്യഗ്രഹസ്മാരകത്തിനു മുന്നിൽ സമാപന സമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറി റജി സഖറിയ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ പി ശശിധരൻ അധ്യക്ഷനായി. വി സി അജിത്കുമാർ, ബിനു കെ പവിത്രൻ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റൻ എം ഷാജഹാൻ, വൈസ് ക്യാപ്റ്റൻ കെ രാഘവൻ, മാനേജർ എസ് ഗോപകുമാർ, അംഗങ്ങളായ കെ വി അനീഷ്ലാൽ, പി ആർ സ്മിത എന്നിവർ സംസാരിച്ചു. ശമ്പള പരിഷ്കരണം ഉടൻ നടപ്പാക്കുക, ഇടക്കാല ആശ്വാസം അനുവദിക്കുക, എൻപിഎസ് പിൻവലിച്ച് പഴയ പെൻഷൻ പദ്ധതി പുനസ്ഥാപിക്കുക, ക്ഷാമബത്ത കുടിശിക അനുവദിച്ച ഉത്തരവ് നടപ്പാക്കുക, അന്യായ സ്ഥലംമാറ്റങ്ങൾ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സെക്രട്ടറിയറ്റ് വളയൽ.








0 comments