കുറവിലങ്ങാടിന് കിരീടം

അതിരമ്പുഴ രണ്ടുദിവസമായി അതിരമ്പുഴയിൽ നടന്ന ജില്ലാ സ്‌കൂൾ ശാസ്ത്രമേളയിൽ കുറവിലങ്ങാട് ഉപജില്ല 1337 പോയിന്റ് നേടി ഓവറോൾ കിരീടം നേടി. 1330 പോയിന്റുമായി ചങ്ങനാശേരി ഉപജില്ലയ്‌ക്കാണ് രണ്ടാംസ്ഥാനം. സ്കൂളുകളുടെ വിഭാഗത്തിൽ ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് എച്ച്‌എസ്‌എസ് 445 പോയിന്റുമായി ഓവറോൾ ചാന്പ്യനായി. 277 പോയിന്റ് നേടിയ കോട്ടയം മൗണ്ട് കാർമൽ ഹയർസെക്കൻഡറി സ്കൂൾ ആണ് രണ്ടാംസ്ഥാനത്ത്. അതിരന്പുഴ സെന്റ് അലോഷ്യസ് സ്‌കൂളിൽ നടന്ന സമാപന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് ട്രോഫികൾ സമ്മാനിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ ജിം അലക്‌സ്, പി കെ വൈശാഖ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോൻ കരീമഠം, പഞ്ചായത്തംഗങ്ങളായ ബേബിനാസ് അജാസ്, ജോസ് അന്പലക്കുളം, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടർ ഹണി ജി അലക്‌സാണ്ടർ എന്നിവർ സംസാരിച്ചു.








0 comments