ad
Deshabhimani

ഇരുപതാം വർഷത്തിലും ഓമന

സംക്രാന്തി വാണിഭം തുടങ്ങി

samkraanthi samkrama vaanibham

സംക്രാന്തി വാണിഭത്തിൽ കച്ചവടം നടത്തുന്ന ഓമന

വെബ് ഡെസ്ക്

Published on Jul 17, 2026, 12:21 AM | 1 min read

കോട്ടയം പഴയമയുടെ പ്രൗഡിയിൽ പാക്കനാരുടെ സ്‌മരണ പുതുക്കി സംക്രാന്തി സംക്രമ വാണിഭം തുടങ്ങി. പതിവ്‌ തെറ്റിക്കാതെ തുടർച്ചയായി ഇരുപതാം വർഷത്തിലും ഉൽപ്പന്നങ്ങളുമായി വൈക്കം സ്വദേശി ഓമന അരവിന്ദാക്ഷൻ വിപണിയിലുണ്ട്‌. കറിച്ചട്ടി, ച‍ീനിച്ചട്ടി, പുകച്ചട്ടി, മൂടി, കുടുക്ക, തവി തുടങ്ങി 25 ൽപരം വ്യത്യസ്ത കളിമൺ ഉൽപ്പന്നങ്ങളാണ്‌ എത്തിച്ചത്‌. കുലത്തൊഴിലായ മൺപാത്ര നിർമാണത്തിലെ പരിചയസമ്പത്തും അഭിരുചിയും ഉൽപ്പന്നങ്ങളിലും മാറ്റേകുന്നു. 150 മുതൽ 500 രൂപ വരെ വില മൺചട്ടികളുണ്ട്‌. ചട്ടി വിൽപ്പനയുടെ അഞ്ച്‌ സ്റ്റാൾ നിരയിലുണ്ട്‌. കുട്ടയും മുറവും പായും കൂടാതെ മറ്റ്‌ ഉൽപ്പന്നങ്ങളും വിപണിയലുണ്ട്‌. വിവിധ പലഹാരങ്ങൾ, കത്തി, കഠാര, തൂമ്പ മുതലായവയും പൂച്ചട്ടികളും ചിന്തിക്കടകളും കോഴിക്കോടൻ ഹൽവയും വിപണിയിലുണ്ട്‌. വൈകിട്ടോടെ ഒട്ടേറെ ആളുകളാണ്‌ സംക്രമവാണിഭത്തിലെത്തിയത്‌. സാംസ്‌കാരിക സമ്മേളനം മന്ത്രി മോൻസ്‌ ജോസഫ്‌ ഉദ്‌ഘാടനം ചെയ്‌തു. വിപണി ഇന്ന്‌ സമാപിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home