ad
Deshabhimani

രോഷത്തോടെ 
ദുരിതബാധിതർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 16, 2026, 01:12 AM | 1 min read

കോട്ടയം ഉറ്റവരെയും കിടപ്പാടവും നഷ്‌ടമാക്കിയ ആഗസ്‌തിലെ വെള്ളപ്പൊക്കമുണ്ടായിട്ട്‌ ഒന്നര മാസമായിട്ടും അടിയന്തര സഹായം അനുവദിക്കാത്ത സർക്കാർ നടപടിയ്ക്കെതിരെ ദുരിതബാധിതർ. വെള്ളപ്പൊക്കക്കെടുതിയിൽ വീടുകളിലും കടകളിലും വെള്ളം കയറി നാശമുണ്ടായ കുടുംബങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച 10,000 രൂപ ഒരു കുടുംബത്തിനും ലഭിച്ചില്ല. റേഷൻകാർഡ് ഒന്നിന് 10,000 രൂപ വീതം നൽകുമെന്ന് പ്രഖ്യാപിച്ച്‌ ദുരന്തനിവാരണ വകുപ്പ്‌ ഉത്തരവിറക്കിയിരുന്നു. ദുരിതബാധിതരുടെ കണക്കും വിവരങ്ങളും കലക്ടറേറ്റിൽ എത്തിയിട്ടുണ്ടെങ്കിലും പണം അനുവദിച്ചില്ല. സർക്കാർ പണം അനുവദിക്കാത്തതാണ്‌ പ്രശ്നമെന്ന്‌ ഉദ്യോഗസ്ഥർ പറയുന്നു. 2018ൽ പ്രളയമുണ്ടായപ്പോൾ എൽഡിഎഫ്‌ സർക്കാർ അതിവേഗം അടിയന്തര സഹായം ലഭ്യമാക്കിയിരുന്നു. ഇ‍ൗരാറ്റുപേട്ട, പൂഞ്ഞാർ മേഖലയും ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളുമാണ്‌ വെള്ളപ്പൊക്കത്തിൽ ഏറ്റവുമധികം ദുരിതമനുഭവിച്ചത്‌. നൂറുകണക്കിന്‌ വീടുകളിൽ വെള്ളം കയറി. അത്രയും തന്നെ വ്യാപാരസ്ഥാപനങ്ങൾക്ക്‌ നാശമുണ്ടായി. പ്രഖ്യാപിച്ച സഹായം എന്ന്‌ കിട്ടുമെന്ന്‌ നിശ്‌ചയവുമില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home