Deshabhimani

തീർഥാടകരെ വരവേൽക്കാനൊരുങ്ങി കടപ്പാട്ടൂർ ഇടത്താവളം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 15, 2026, 12:33 AM | 1 min read

പാലാ
ശബരിമല മണ്ഡല തീർഥാടനത്തോടനുബന്ധിച്ച് തീർഥാടകരെ വരവേൽക്കാനൊരുങ്ങി കടപ്പാട്ടൂർ ഇടത്താവളം. മഹാദേവ ക്ഷേത്രത്തിലെ മണ്ഡല മകരവിളക്ക്‌ മഹോത്സവത്തിന്- 17ന് തുടക്കമാകുമെന്ന് ദേവസ്വം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചൊവ്വ രാവിലെ 10ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്യും. സൗജന്യ അന്നദാന പദ്ധതിയും ഉദ്ഘാടനംചെയ്യും. ശബരിമല പാതയിലെ പ്രധാന ഇടത്താവളമായ കടപ്പാട്ടൂർ ക്ഷേത്രത്തിൽ എത്തുന്നവർക്ക് വിരിവയ്ക്കാൻ വിശാലമായ ഓഡിറ്റോറിയം ഒരുക്കിയിട്ടുണ്ട്‌. കുളിക്കടവ്, സൗജന്യ വാഹന പാർക്കിങ്, ടോയ്‌ലറ്റ് സൗകര്യങ്ങളും ലഭ്യമാണ്. പൊലീസ് സുരക്ഷാ എയ്ഡ് പോസ്റ്റ്, അലോപ്പതി, ആയുർവേദ, ഹോമിയോ വകുപ്പുകളുടെ നേതൃത്വത്തിൽ ഡോക്ടർമാരുടെ സേവനം ഉൾപ്പെടെ സൗജന്യ ക്ലിനിക്കുകളും പ്രവർത്തിക്കും. മുറി ആവശ്യമുള്ളവർക്ക് കുറഞ്ഞ ചെലവിൽ ഗസ്റ്റ്ഹൗസും സജ്ജമാക്കിയിട്ടുണ്ട്. തീർഥാടന കാലത്ത് രാവിലെ 10നും വൈകിട്ട് ഏഴിനും അന്നദാനം ഉണ്ടാകും. പ്രത്യേക കൗണ്ടർ മുഖേന അരവണയും അപ്പവും ലഭ്യമാക്കും. ഭാരവാഹികളായ മനോജ് ബി നായർ, സതീഷ് കല്ലക്കുളം, കെ ആർ ബാബു, രവി കരുവാകുളം, മനോജ് പുതിയപറമ്പിൽ, ഗോപകുമാർ ഗായത്രി, ഗോപിനാഥൻനായർ ചെറുകര എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

BJP Lost

01

print edition തദ്ദേശ തെരഞ്ഞെടുപ്പ്: രാജസ്ഥാനിൽ മൂക്കുകുത്തി ബിജെപി
akhilesh yadav

03

print edition യുപി സീറ്റ് വിഭജനം: മാനദണ്ഡം ജയസാധ്യത മാത്രമെന്ന് അഖിലേഷ്‌
M A Baby Press Meet

05

print edition തൊഴിലാളികളുടെ വിലപേശൽ ശേഷി കൂട്ടണം: എം എ ബേബി
deshabhimani section

Recommended

Deshabhimani
Home