ad
Deshabhimani

ശബരിമലയിലെ ഒരുക്കം വിലയിരുത്തി മന്ത്രി വി എൻ വാസവൻ

vnv
വെബ് ഡെസ്ക്

Published on Nov 23, 2025, 02:03 AM | 1 min read

ശബരിമല

ശബരിമലയിലെ ഒരുക്കങ്ങളും ക്രമീകരണങ്ങളും വിലയിരുത്തി ദേവസ്വം മന്ത്രി വി എൻ വാസവൻ. ശനി രാവിലെ 8.30ഓടെ സന്നിധാനത്തെയും നടപ്പന്തലിലെയും സ‍ൗകര്യങ്ങൾ മന്ത്രി വിലയിരുത്തി. തന്ത്രിയും മേൽശാന്തിയുമായും തീർഥാടകരുമായും മന്ത്രി സംസാരിച്ചു. സന്നിധാനം ഗവ. ആശുപത്രിയും സന്ദർശിച്ചു. വലിയ നടപ്പന്തലിലെത്തി വരിനിൽക്കുന്ന തീർഥാടകരോടും സംസാരിച്ചു. ദർശനം എളുപ്പത്തിൽ സാധിച്ചെന്നും വെള്ളവും ലഘുഭക്ഷണവും ലഭിച്ചെന്നും തീർഥാടകർ അറിയിച്ചു. ബിസ്‌കറ്റ്‌വിതരണം ചെയ്യുന്നവരോട്‌ മന്ത്രി വിവരങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്ന്‌ ചേർന്ന അവലോകനയോഗത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്‌ കെ ജയകുമാർ, അംഗങ്ങളായ അഡ്വ. കെ രാജു, അഡ്വ. പി ഡി സന്തോഷ് കുമാർ, ദേവസ്വം സെക്രട്ടറി എം ജി രാജമാണിക്യം, എഡിജിപി എസ് ശ്രീജിത്ത്, ഡിഐജിമാരായ അരുൾ ആർ ബി കൃഷ്ണ, അജിതാബീഗം, ജില്ലാ പൊലീസ് മേധാവി ആർ ആനന്ദ്, ദേവസ്വം കമീഷണർ ബി സുനിൽകുമാർ, ശബരിമല എഡിഎം ഡോ. അരുൺ എസ് നായർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് ചീഫ് എൻജിനിയർ രഞ്ജിത് കെ ശേഖർ, എക്‌സിക്യൂട്ടീവ്‌ ഓഫീസർ ബിജു തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home