Deshabhimani

കീറാമുട്ടിയായി ഗ്രാമീണറോഡ്

കടുവാക്കുഴി റോഡ്

കടുവാക്കുഴി റോഡ്

വെബ് ഡെസ്ക്

Published on Aug 25, 2025, 12:28 AM | 2 min read

പി ബി തമ്പി

കുറവിലങ്ങാട് ​​

കുറവിലങ്ങാട് പഞ്ചായത്തിലെ ഗ്രാമീണ റോഡുകൾ തകർന്നടിഞ്ഞു. സർക്കാർ അനുവദിച്ച ഫണ്ടിൽ 30ശതമാനം പോലും വിനിയോഗിക്കാത്തതിനാൽ കാൽ നടയാത്രയ്ക്ക്‌ പറ്റാത്ത അവസ്ഥയിലാണ്‌ റോഡ്‌. പഞ്ചായത്ത് പ്രസിഡന്റിന്റെ കെടുംകാര്യസ്ഥമൂലം മൂലം റോഡുകൾ നാട്ടുകാർക്ക് കീറാമുട്ടിയായി. പ്രസിഡന്റേതുൾപ്പെടെ മുഴുവൻ വാർഡുകളിലേയും മിക്ക റോഡുകളും ഉപയോഗശൂന്യമാണ്. പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ കുഴികളിലല്ലാതെ കാൽ കുത്താൻ കഴിയില്ല. കുഴികളിൽ വീണ് വാഹനങ്ങൾ കേടാകുന്നതും യാത്രക്കാരുടെ മേൽ ചെളിവെള്ളം തെറിക്കുന്നതും നിത്യ സംഭവമാണ്. സർക്കാരിൽനിന്ന് ലഭിക്കുന്ന കോടികണക്കിന് രൂപയുടെ മെയിന്റനൻസ് ഗ്രാൻഡ് കൃത്യമായി വിനിയോഗിച്ചാൽ പഞ്ചായത്തിലെ റോഡുകൾ ഗതാഗതയോഗ്യമാകും. കോടി കണക്കിന് രൂപ തനതു ഫണ്ട് വരുമാനവും പഞ്ചായത്തിനുണ്ട്. ഈ വർഷത്തെ പദ്ധതികളെങ്കിലും സമയത്ത് ടെൻഡർ ചെയ്ത് റോഡുകളുടെ അറ്റകുറ്റപണി നടത്താൻ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്തംഗങ്ങളായ വിനു കുര്യൻ, ഡാർലി ജോജി, കമലാസനൻ, രമാ രാജു, സന്ധ്യാ സജികുമാർ, ബിജു പുഞ്ചായിൽ എന്നിവർ ആവശ്യപ്പെട്ടു. ​2022–23 ൽ അനുവദിച്ച തുക 1,27,77,000. വിനിയോഗിച്ചത് 53,28,058, ലാപ്സാക്കിയത്: 74,48,942. ​2023–- 24ൽ അനുവദിച്ചത്: 1,65,47,000, വിനിയോഗിച്ചത്: 37,96,788, ലാപ്‌സാക്കിയത്: 12,75,0212 എന്നിങ്ങനെയാണ് കണക്കുകൾ ​റോഡുകളുടെ അവസ്ഥ ദയനീയം പഞ്ചായത്തിലെ ഭൂരിഭാഗം റോഡുകളുടെയും അവസ്ഥ ദയനീയമാണ്. ഇരുചക്ര വാഹനങ്ങൾ നിരന്തരമായി അപകടത്തിൽ പെടുന്നു. അധികാരികൾ കണ്ണു തുറക്കണമെന്ന് കെ കെ സജി, ഓട്ടോ ഡ്രൈവർ തുണ്ടത്തിൽ കുറവിലങ്ങാട് പറഞ്ഞു. ​ആരും കേട്ടതായി 
ഭാവിക്കുന്നില്ല വാർഡിലെ പ്രധാനപ്പെട്ട ഗ്രാമീണ റോഡുകളെല്ലാം സഞ്ചാരയോഗ്യമല്ലാതായിട്ട് നാളുകളായി. ഈ ആവശ്യം എല്ലാ ഗ്രാമ സഭയിലും ജനങ്ങൾ ഉന്നയിച്ചിട്ടുള്ളതാണ്. പക്ഷെ ആരും കേട്ടതായി ഭാവിക്കുന്നില്ല. ഓട്ടോ റിക്ഷാപോലും ഓട്ടം വരാൻ തയ്യാറാകുന്നില്ല. ടൂവീലറിലെ യാത്ര അപകടകരമാണ്. തെരഞ്ഞെടുപ്പ് അടുത്തതോടെ ആറാം വാർഡിൽ എംഎൽഎ ഫണ്ടിൽ നിന്നും മുട്ടുങ്കൽ–നരിവേലി റോഡിന് ഫണ്ട് അനുവദിച്ചതായി കാണിച്ച് ഫ്ലെക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതൊക്കെ ജനങ്ങളുടെ കണ്ണിൽ വീണ്ടും പൊടിയിടാനുള്ള സൂത്രമാണെന്ന് കോഴായിലെ വീട്ടമ്മ പ്രിയ പ്രദീഷ് വടക്കെ നരിവേലിൽ പറഞ്ഞു ​തകർന്ന റോഡുകൾ ​വാർഡ് നമ്പർ, തകർന്ന റോഡിന്റെ പേര് എന്ന ക്രമത്തിൽ ​1 തോട്ടുവാ -അമ്പലത്തുങ്കൽ റോഡ്, 2 ചിറക്കൽ റോഡ്, 3 എം വി ഐ പി കനാൽ റോഡ്, 4 കടുവാക്കുഴി റോഡ്, 5 ഇടയാലി -നരിവേലി റോഡ്, 6 മുട്ടുങ്കൽ -നരിവേലി റോഡ്, 7 ചൊള്ളനാൽ -ബാല ഭവൻ റോഡ്, 8 കുര്യം -ക്ലാരറ്റ് ഭവൻ റോഡ്, 9 തറപ്പേൽ - മിറ്റത്താനി റോഡ്, 10 പാറേക്കുന്നേൽ -ചാലപ്പള്ളി റോഡ്, 11 മാവിൻ ചോട്- നസ്രത്തുഹിൽ, 12 ചെരികിലം കാട് പുത്തൻകുളം റോഡ്, 13 ചൊള്ളനാൽ - പൊൻകുന്നേൽ റോഡ്, 15 പള്ളിയമ്പ് -തുരുത്തിപ്പടി റോഡ്, ​കുറവിലങ്ങാട് ബസ് സ്റ്റാൻഡ് മുട്ടുങ്കൽ ലിങ്ക് റോഡ്



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home