22ന് രാവിലെ 7.30ന്
ആമ്പൽ വസന്തംകാണാൻ മന്ത്രിയെത്തും

കോട്ടയം
മീനച്ചിലാർ -മീനന്തറയാർ -കൊടൂരാർ നദി പുനർസംയോജന പദ്ധതിയുടെ ഭാഗമായ മലരിക്കൽ ടൂറിസം കേന്ദ്രത്തിലെ ആമ്പൽ വസന്തം മന്ത്രി പി എ മുഹമ്മദ് റിയാസ് ചൊവ്വാ രാവിലെ ഏഴരയ്ക്ക് സന്ദർശിക്കും. ആമ്പലുകൾക്കിടയിലൂടെ തിരുവായ്ക്കരി ജെ ബ്ലോക്ക് പാടശേഖരങ്ങൾ ചുറ്റി സഞ്ചരിക്കും. കണ്ണെത്താ ദൂരത്തോളം ആമ്പൽ പൂക്കൾ കാഴ്ചയുടെ വിസ്മയം തീർത്ത് മലരിക്കൽ കാണാൻ സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമുള്ള സഞ്ചാരികളുടെ ഒഴുക്കാണ്. ആമ്പലിന്റെ സൗന്ദര്യം നുകരാനും സെൽഫിയും റീൽസും പകർത്താനായി നിരവധി പേരാണ് ദിവസവും എത്തുന്നത്. തിരുവാർപ്പ് പഞ്ചായത്തിലെ 1850 ഏക്കറുള്ള ജെ ബ്ലോക്ക് ഒമ്പതിനായിരം, 950 ഏക്കറുള്ള തിരുവായിക്കരി പാടശേഖരത്താണ് ആമ്പലുകൾ വിരിഞ്ഞിരിക്കുന്നത്. രാവിലെ ആറ് മുതൽ പത്തുവരെയാകും ആമ്പലുകൾ പൂത്തുലഞ്ഞ് നിൽക്കുന്നത്. പത്തിനുശേഷം പൂക്കൾ കൂമ്പിട്ട് തുടങ്ങും. ആളുകളെ ആമ്പൽ പാടത്തിലൂടെ കൊണ്ടുപോകുന്നതിനായി ഏകദേശം 200ൽ പരം വള്ളങ്ങളും തയ്യാറാക്കിയിട്ടുണ്ട്.










0 comments