ad
Deshabhimani

യുഎഇക്കുനേരെ വീണ്ടും മിസൈലാക്രമണം; രണ്ട് മിസൈലുകൾ കണ്ടെത്തിയെന്ന് പ്രതിരോധ മന്ത്രാലയം

Missiles.jpg
വെബ് ഡെസ്ക്

Published on Aug 19, 2026, 06:01 AM | 1 min read

ദുബായ്‌: യുഎഇയെ ലക്ഷ്യമിട്ട് ഇറാൻ വീണ്ടും ബാലിസ്റ്റിക് മിസൈലാക്രമണം നടത്തിയെന്ന്‌ യുഎഇ പ്രതിരോധ മന്ത്രാലയം. ഇറാനിൽനിന്ന് തൊടുത്തുവിട്ട രണ്ട് മിസൈലുകൾ യുഎഇ പ്രതിരോധ സംവിധാനം കണ്ടെത്തി. ആദ്യ മിസൈൽ രാജ്യത്തിന്റെ സമുദ്രാതിർത്തിക്ക് പുറത്തും രണ്ടാമത്തേത് സമുദ്രാതിർത്തിക്കുള്ളിലുമാണ് പതിച്ചത്.


പാകിസ്ഥാന്റെ മധ്യസ്ഥതയിൽ ഇറാനും അമേരിക്കയും തമ്മിൽ ഒപ്പുവച്ച താൽക്കാലിക ധാരണാപത്രത്തിന്റെ കാലാവധി തിങ്കളാഴ്ച അവസാനിച്ചിരുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യം അതീവ ജാഗ്രതയിലാണെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഹോർമുസ്‌ കടലിടുക്കിലൂടെ സഞ്ചരിച്ച അബുദാബി നാഷണൽ ഓയിൽ കപ്പലും ആക്രമിക്കപ്പെട്ടിരുന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home