ad
Deshabhimani

ഫെറീസ് വീലിന്റെ ബക്കറ്റ് പൊട്ടിവീണു; അഞ്ച് പേർക്ക് പരിക്ക്, 2 പേർക്ക് ​ഗുരുതരം

Ferris Wheel

Photo: India Today

വെബ് ഡെസ്ക്

Published on Aug 19, 2026, 06:49 AM | 1 min read

ലഖ്നൗ: ഫെറീസ് വീലിന്റെ ബക്കറ്റ് പൊട്ടിവീണ് അഞ്ച് പേർക്ക് പരിക്ക്. 2 പേരുടെ നില ​ഗുരുതരമായി തുടരുന്നു. ലഖ്നൗവിലെ ഇന്ദിരാന​ഗറിൽ നടന്ന സാവൻ മഹോത്സവത്തിനിടെ വേ​ഗത്തിൽ കറങ്ങിക്കൊണ്ടിരുന്ന റൈഡിന്റെ ഒരു ബക്കറ്റ് പൊട്ടിവീഴുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു അപകടം. ആളുകൾ ഓടിമാറിയതോടെ വൻ ദുരന്തം ഒഴിവായി. അപകടത്തിൽ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


വിഭൂതിഖണ്ഡിൽ താമസിക്കുന്ന 14 വയസുകാരി ചൊവ്വാഴ്ച രാത്രി 7.30ഓടെ സഹോദരനും സഹോദരിയും സുഹൃത്തുക്കൾക്കുമൊപ്പമാണ് മേളയിലെത്തിയത്. സഹോദരന്റെ ആ​ഗ്രഹപ്രകാരമാണ് എല്ലാവരും റെഡിൽ കയറിയത്. പിന്നാലെ ബക്കറ്റ് പൊട്ടി വീഴുകയായിരുന്നു. 14 കാരിയുടെ മുഖത്തേയ്ക്ക് ആണ് ബക്കറ്റ് വന്ന് പതിച്ചത്. ​അപകടം സംഭവിച്ചതിന് പിന്നാലെ റെഡ് നിർത്താൻ ഓപ്പറേറ്ററോട് ആവശ്യപ്പെട്ടുവെങ്കിലും അതിന് തയ്യാറായില്ലെന്ന് അപകടത്തിൽപ്പെട്ടവർ ആരോപിച്ചു.


തുടർന്ന് ജനങ്ങൾ ബഹളം വെച്ചതോടെയാണ് റെഡ് നിർത്താൻ തയ്യാറായതെന്നുമാണ് വിവരം. പ്രാഥമിക ചികിത്സയ്ക്ക് ശേഷം മൂന്നു പേർ ആശുപത്രി വിട്ടു. എന്നാൽ ​അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ 14,16 വയസുള്ള പെൺകുട്ടികൾ ചികിത്സയിൽ തുടരുകയാണ്. പരിക്കേറ്റ പെൺകുട്ടികളിൽ ഒരാൾക്ക് ഒന്നിലധികം അസ്ഥികൾക്ക് പൊട്ടലുണ്ട്. മെഡിക്കൽ റിപ്പോർട്ടുകൾ ലഭിച്ച ശേഷമായിരിക്കും തുടർചികിത്സയെന്ന് ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തി വരികയാണ്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home