പശ്ചിമേഷ്യൻ സംഘർഷം: യുഎസ് ചർച്ചകൾക്ക് വേണ്ടി യാചിക്കുന്നു: ഇറാൻ

വാഷിങ്ടൺ: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ, നയതന്ത്ര ചർച്ചകൾ പുനരാരംഭിക്കാൻ അമേരിക്ക തങ്ങളോട് "യാചിക്കുകയാണെന്ന്" ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി. ഇറാന്റെ മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകുക, എണ്ണ ഉപരോധങ്ങളിൽ ഇളവ് വരുത്തുക തുടങ്ങിയ വ്യവസ്ഥകൾ അമേരിക്ക പാലിക്കുന്നതുവരെ ഹോർമുസ് കടലിടുക്ക് വഴി ഗതാഗതം പൂർണമായി തുറന്നുകൊടുക്കില്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് വ്യക്തമാക്കി.
അതേസമയം ഇറാനുമായി യാതൊരുവിധ ചർച്ചകളും നടത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഇറാനുമായി ചർച്ചകളൊന്നും തീരുമാനിച്ചിട്ടില്ലെന്നും ട്രംപ് വ്യക്തമാക്കി. ഇറാൻ പൂർണമായും കരാറിന് തയ്യാറാകുന്നതുവരെ ചർച്ചകൾ നിർത്തിവെക്കാൻ അദ്ദേഹം തങ്ങളുടെ നയതന്ത്ര സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, ഇറാന് മേലുള്ള നാവിക ഉപരോധം പൂർണമായി തുടരുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അമേരിക്കയുടെ അധിനിവേശത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കുമെന്നും തിരിച്ചടിക്കാൻ തയ്യാറണെന്നുമുള്ള നിലപാടിലാണ് ഇറാൻ. സമാധാന കരാറിന്റെ കാലാവധിയിലും അമേരിക്ക നിരന്തരമായി ഇറാനെ ആക്രമിക്കുകയും ഉപരോധം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനു പുറമെ വീണ്ടും യുദ്ധഭീതി സൃഷ്ടിക്കുകയാണ് ട്രംപ്.










0 comments