ad
Deshabhimani

ഓർമകൾ ജ്വലിച്ചു; പി കൃഷ്ണപിള്ളയുടെ സ്മരണയിൽ നാട്

p krishnapillai
വെബ് ഡെസ്ക്

Published on Aug 19, 2026, 08:13 AM | 1 min read

തിരുവനന്തപുരം: കേരളത്തിലെ കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളിൽ പ്രമുഖനും കേരളഘടകം സ്ഥാപക സെക്രട്ടറിയുമായ പി കൃഷ്ണപിള്ളയുടെ അമരസ്‌മരണയിൽ നാട്‌. പി കൃഷ്‌ണപിള്ളയുടെ 78–ാം ചരമവാർഷികദിനത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ മുഴുവൻ ഘടകങ്ങളിലും പതാകയുയർത്തി അനുസ്‌മരണ യോഗങ്ങൾ സംഘടിപ്പിച്ചു. എകെജി സെന്ററിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ ‍ പതാക ഉയർത്തി.


ആലപ്പുഴയിൽ ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയും സംയുക്താഭിമുഖ്യത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്തു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യപ്രഭാഷണം നടത്തി.





തൊഴിലാളിയായും ഹിന്ദി പ്രചാരകനായും സ്വാതന്ത്ര്യസമരസേനാനിയായും കമ്യൂണിസ്‌റ്റ്‌ പാർടിയുടെ കേരള ഘടകം സെക്രട്ടറിയായുമൊക്കെ സഖാക്കളുടെ സഖാവ്‌ നടത്തിയ പോരാട്ടങ്ങളുടെ നാൾവഴികൾ ഒരോന്നും ജനമനസുകളിൽ നിറഞ്ഞു. പുരോഗമന രാഷ്ട്രീയപ്രവർത്തനം ഏറ്റവും വിഷമകരമായിരുന്ന 1930കളിലും 40കളിലുമാണ് പി കൃഷ്ണപിള്ളയുടെ ധീരനേതൃത്വം കേരളത്തിന് വഴികാട്ടിയായത്. 42 വർഷംമാത്രമേ അദ്ദേഹം ജീവിച്ചിരുന്നുള്ളുവെങ്കിലും ആ കാലയളവിനുള്ളിൽ കേരളത്തിലെ ഏറ്റവും ഉന്നതനായ നേതാവായി വളർന്നു. ‘സഖാവ്’ എന്നത് ഒരു നേതാവിന്റെ പേരായി മാറിയത് പി കൃഷ്ണപിള്ളയുടെ കാര്യത്തിലാണ്. പൊതുപ്രവർത്തനത്തിലെ അസാധാരണ സംഘടനാവൈഭവംകൊണ്ട് ആധുനിക കേരളത്തിന്‌ വിസ്‌മരിക്കാൻ കഴിയാത്ത പേരായി സഖാവ് പി കൃഷ്ണപിള്ള മാറി. ഒളിവുജീവിതത്തിനിടെ 1948ൽ ആഗസ്ത് 19നാണ് പാമ്പുകടിയേറ്റ് സഖാവ് മരിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home