ad
Deshabhimani

വി ഡി സതീശൻ നടത്തുന്നത് ആർഎസ്എസ് ഭരണം: എം വി ​ഗോവിന്ദൻ

m v govindan
വെബ് ഡെസ്ക്

Published on Aug 19, 2026, 09:21 AM | 1 min read

തിരുവനന്തപുരം: ബിജെപിയുടെ കാവിവൽക്കരണത്തിന് കോൺഗ്രസ് പൂർണ്ണ പിന്തുണ നൽകുകയാണെന്നും ആർഎസ്എസ് ഭരണം പോലെയാണ് വി ഡി സതീശൻ ഭരണം നടത്തുന്നതെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ.


ആർഎസ്എസ് നിർദ്ദേശം അനുസരിച്ച് പ്രവർത്തിക്കുന്ന മുഖ്യമന്ത്രിയായി വി ഡി സതീശൻ മാറി. സംസ്ഥാന പൊലീസ്‌ മേധാവിയെ ഗവർണർ നേരിട്ട്‌ വിളിച്ചുവരുത്തി നിർദേശം നൽകിയ സംഭവത്തിൽ മുഖ്യമന്ത്രി ഒരക്ഷരം മിണ്ടുന്നില്ല. എൽഡിഎഫ് ഭരണക്കാലത്ത് ​ഗവർണറുടെ ഇത്തരം ശ്രമങ്ങൾക്കെതിരെ മുഖ്യമന്ത്രി ശക്തിയായി എതിർപ്പ് അറിയിക്കുകയും ഉദ്യോ​ഗസ്ഥരെ അയക്കാതിരിക്കുകയും ചെയ്തു. എന്നാൽ ഇന്ന് സർക്കാർ ഇതിനെല്ലാം വഴങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.


എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ (ഇഡി) റെയ്ഡ് രാഷ്‌ട്രീയ പ്രേരിതമാണെന്നും പുകമറ സൃഷ്ടിച്ച് പാർടി വിരുദ്ധ മനസ്സ് രൂപപ്പെടുത്താനുള്ള ശ്രമം നടത്തുകയാണെന്നും എം വി​ ​ഗോവിന്ദൻ പറഞ്ഞു. ഒരു വസ്തുതയും ഇല്ലാത്ത കാര്യത്തിൽ അന്വേഷണം നടത്തി വസ്തുതയുണ്ട് എന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നു. രാഷ്ട്രീയമായി വരുമ്പോൾ രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home