ad
Deshabhimani

'ചലച്ചിത്ര അക്കാദമിക്ക് നാഥനെ കണ്ടെത്താൻ കഴിഞ്ഞില്ല': മന്ത്രി വിഷ്ണുനാഥിനെ വേദിയിലിരുത്തി വിമർശിച്ച് അടൂർ ഗോപാലകൃഷ്ണൻ

adoor vishnunath
വെബ് ഡെസ്ക്

Published on Aug 19, 2026, 09:01 AM | 1 min read

തിരുവനന്തപുരം: അധികാരത്തിലേറി മൂന്നുമാസം പിന്നിട്ടിട്ടും ചലച്ചിത്ര അക്കാദമിക്ക് നാഥനെ കണ്ടെത്താൻ കഴിയാത്ത യുഡിഎഫ് ഭരണത്തിന്റെ പരാജയത്തെ വിമർശിച്ച് ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. സാംസ്കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥിനെ വേദിയിലിരുത്തിയാണ് അടൂർ രൂക്ഷവമിർശനമുന്നയിച്ചത്.


ഇതുവരെ ചലച്ചിത്ര അക്കാദമിയിൽ ചെയർമാനെ നിയമിക്കാൻ വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥിന് സാധിച്ചില്ലെന്നും ഐഎഫ്എഫ്കെ പോലുള്ള അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിനോട് തികച്ചും അലസവും വിനാശകരവുമായ സമീപനമാണ് യുഡിഎഫ് സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


ഫിലിം സൊസൈറ്റി അസോസിയേഷന്റെ പരിപാടിയിലായിരുന്നു വിമർശനം. സദസ്സിനെയും സംഘാടകരെയും രണ്ടു മണിക്കൂറിലേറെ കാത്തിരിപ്പിച്ച ശേഷം വൈകിയെത്തിയ മന്ത്രി പി സി വിഷ്ണുനാഥിനോടുള്ള കടുത്ത നീരസവും അദ്ദേഹം തുറന്നുപ്രകടിപ്പിച്ചു. വലിയ തിരക്കുള്ള മന്ത്രിമാർക്ക് ചെറിയ തിരക്കുകൾ മാത്രമുള്ള നമ്മളെ ഓർമ കാണില്ലെന്നായിരുന്നു അടൂരിന്റെ വിമർശനം.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home