കൊൽക്കത്തയിലെ ഹോട്ടലിൽ തീപിടിത്തം; കുട്ടി ഉൾപ്പടെ 9 മരണം

Photo: NDTV
കൊൽക്കത്ത: കൊൽക്കത്തിയെ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ കുട്ടി ഉൾപ്പടെ 9 പേർ മരിച്ചു. ബുധനാഴ്ച പുലർച്ച രണ്ട് മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഹോട്ടലിനുള്ളിൽ നിരവധിപേർ കുടുങ്ങി കിടക്കുന്നതായാണ്. രക്ഷാപ്രവർത്തനം നടത്തി വരികയാണ്. നഗരത്തിലെ ഏറ്റവും തിരക്കേറിയ പ്രദേശങ്ങളിലൊന്നായ ന്യൂ മാർക്കറ്റിന് സമീപം ഫ്രീ സ്‌കൂൾ സ്ട്രീറ്റിലെ ഹോട്ടലിൽ ആളുകൾ ഉറങ്ങിക്കിടക്കുന്ന സമയത്താണ് തീപിടിത്തമുണ്ടായത്.
തീപിടിത്തിന്റെ കാരണം വ്യക്തമല്ല. എയർ കണ്ടീഷണർ പൊട്ടിത്തെറിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടന്ന 28 പേരെ രക്ഷപെടുത്തി കൊൽക്കത്തയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ 6 പേരുടെ ചികിത്സ തുടരുകയാണ്. നിലവിൽ തീ നിയന്ത്രണ വിധേയമാണ്.









0 comments