ad
Deshabhimani

സഹപാഠികളെ മൂത്രം കലർത്തിയ വെള്ളം കുടിപ്പിച്ചു; ചോക്ലേറ്റ് കഴിച്ചാൽ മതിയെന്ന് പ്രിൻസിപ്പൽ, പ്രതിഷേധം

student

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Aug 19, 2026, 08:10 AM | 1 min read

ഭോപ്പാൽ: സഹപാഠികളായ പെൺകുട്ടികൾക്ക് മൂത്രം കലർത്തിയ വെള്ളം കുടിപ്പിച്ച് വിദ്യാർഥി. മധ്യപ്രദേശിലെ ​ഗുണ ജില്ലയിലെ സർക്കാർ സ്കൂളിലാണ് സംഭവം. മൂത്രം കുടിപ്പിച്ചതായി വിദ്യാർഥിനികൾ പരാതി പറഞ്ഞപ്പോൾ 10 രൂപയുടെ ചോക്ലേറ്റ് കഴിച്ചാൽ അസ്വസ്ഥതമാറുമെന്നായിരുന്നു പ്രിൻസിപ്പലിന്റെ നിർദേശം. പിന്നാലെ മുദ്രാവാക്യം വിളികളുമായി സ്കൂളിലെത്തി കുട്ടികളുടെ രക്ഷിതാക്കൾ പ്രതിഷേധിച്ചു.


വിദ്യാർഥി വെള്ളക്കുപ്പിയിൽ നിന്ന് മൂത്രം കലർത്തി കുടിപ്പിച്ചു. ഇക്കാര്യം പറഞ്ഞപ്പോൾ പ്രിൻസിപ്പൽ മനുഷ്യത്വരഹിതമായി പെരുമാറുകയും ‘വായയ്ക്ക് രുചിയില്ലെങ്കിൽ 10 രൂപയുടെ ചോക്ലേറ്റ് കഴിച്ചോളൂ’ എന്ന് പറയുകയും ചെയ്തതായി പെൺകുട്ടികൾ ആരോപിച്ചു.


ഇതേതുടർന്ന് സംഭവത്തിൽ അധികൃതർ അന്വേഷണം പ്രഖ്യാപിക്കുകയും പ്രിൻസിപ്പലിന് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട് സമർപ്പിക്കാനും നിർദേശമുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.









deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home