ad
Deshabhimani

14 ജീവനിൽ തുടിക്കും നാലുപേർ

organ donation
വെബ് ഡെസ്ക്

Published on Aug 19, 2026, 06:14 AM | 1 min read

റിയാദ്: മസ്തിഷ്കമരണം സംഭവിച്ച നാലുപേരുടെ അവയവദാനത്തിലൂടെ നാല് കുട്ടികളടക്കം 14 രോഗികൾക്ക് പുതുജീവൻ. സൗദി സെന്റർ ഫോർ ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ നേതൃത്വത്തിൽ കഴിഞ്ഞയാഴ്ച നടത്തിയ നാല് അവയവദാന നടപടികളിലൂടെയാണ് 14 രോഗികൾക്ക് അവയവങ്ങൾ മാറ്റിവച്ചത്‌. സൗദിക്കകത്തും പുറത്തുമുള്ള വിവിധ മെഡിക്കൽ സ്ഥാപനങ്ങളുടെ സഹകരണത്തോടെയായിരുന്നു നടപടികൾ. വിവിധ സ്ഥാപനങ്ങളും മെഡിക്കൽ സംഘങ്ങളും തമ്മിലുള്ള ഏകോപനത്തിന്റെ ഫലമായാണ് നേട്ടം.


സൗദിയിൽ അവയവമാറ്റ ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകുന്ന ദേശീയ സ്ഥാപനമാണ് സൗദി സെന്റർ ഫോർ ഓർഗൻ ട്രാൻസ-്‌പ്ലാന്റേഷൻ. സമഗ്രമായ അവയവമാറ്റ പരിചരണം ഉറപ്പാക്കിയും ദേശീയതലത്തിൽ അവയവമാറ്റ പദ്ധതികൾ വികസിപ്പിച്ചും വിദേശത്ത് ചികിത്സ തേടേണ്ടിവരുന്ന രോഗികളുടെ എണ്ണം കുറയ്‌ക്കാനാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home