രക്തസാക്ഷി സ്‌മരണകളുണർത്തി കൊടിമര ജാഥ

ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളന കൊടിമര ജാഥയ്ക്ക് ചങ്ങനാശേരിയിൽ നൽകിയ സ്വീകരണം
കോട്ടയം തൃശൂരിൽ ബുധനാഴ്ച ആരംഭിക്കുന്ന ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ കൊടിമര ജാഥയ്‌ക്ക് ജില്ലയിൽ പ്രൗ-ഢോജ്വല സ്വീകരണം. രക്തസാക്ഷികളായ ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരുടെ സ്മാരകത്തിൽനിന്ന് പ്രയാണമാരംഭിച്ച ജാഥ ജില്ലാ അതിർത്തിയായ ചങ്ങനാശേരി ളായിക്കാട് ആദ്യ സ്വീകരണം ഏറ്റുവാങ്ങി. ഡോ. ചിന്താ ജെറോം ക്യാപ്റ്റനും എം ഷാജർ മാനേജറും ഷിജൂഖാൻ, രജീഷ് വെള്ളാട്ട് എന്നിവർ അംഗങ്ങളുമായ -ജാഥയെ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ അനിൽകുമാറിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. നൂറുകണക്കിന് പ്രവർത്തകർ സ്വീകരണ പരിപാടിയിൽ അണിനിരന്നു. ജാഥയെ അനുഗമിക്കാനും അഭിവാദ്യംചെയ്യാനും തൊഴിലാളികൾ, വിദ്യാർഥികൾ, മഹിള പ്രവർത്തകൾ തടിച്ചുകൂടി. വാദ്യമേളങ്ങളുടെയും ഇരുചക്രവാഹനങ്ങളുടെയും മുത്തുകുടയുടെയും വർണ ബലൂണുകളുടെയും അകമ്പടിയോടെ സ്വീകരണ കേന്ദ്രമായ പെരുന്ന ബസ് സ്റ്റാൻഡ് മൈതാനിയിൽ എത്തിച്ചേർന്നു. സ്വീകരണ സമ്മേളനത്തിൽ ബ്ലോക്ക് പ്രസിഡന്റ് അശ്വിൻ അനിൽ അധ്യക്ഷനായി. ഡിവൈഎഫ്ഐ കേന്ദ്ര എക്‌സിക്യൂട്ടിവ് കമ്മറ്റിയംഗം ജെയ്ക് സി തോമസ്, ജില്ലാ സെക്രട്ടറി ടി എസ് ശരത്, പ്രസിഡന്റ് അർച്ചന സദാശിവൻ, സിപിഐ എം ഏരിയ സെക്രട്ടറി കെ ഡി സുഗതൻ, ജില്ലാ കമ്മറ്റിയംഗങ്ങളായ കെ സി ജോസഫ്, ഡോ. പി കെ പത്മകുമാർ, ഏരിയ കമ്മറ്റിയംഗങ്ങളായ പി എ നിസാർ, ജോസഫ് ഫിലിപ്പ്, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയറ്റംഗം ബി സുരേഷ് കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് ജസ്റ്റിൻ ജോസഫ്, ബ്ലോക്ക് സെക്രട്ടറി സൂരജ് മോഹൻ എന്നിവർ സംസാരിച്ചു. തുടർന്ന് കോട്ടയത്തെത്തിയ ജാഥയെ സിപിഐ എം ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് അതുൽ ജോൺ ജേക്കബ് അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ എം രാധകൃഷ്‌ണൻ, റെജി സഖറിയ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം കെ പ്രഭാകരൻ, കെ വി ബിന്ദു, ഷീജ അനിൽ, വ്യാപാരി വ്യവസായ സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു, ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി അജിൽകുരുവിള എന്നിവർ സംസാരിച്ചു. ഇവിടെനിന്ന് ജാഥ എറണാകുളം ജില്ലയിലേക്ക് പ്രവേശിച്ചു.










0 comments