15ന് ട്രാക്കുണരും
റവന്യൂ ജില്ലാ സ്കൂൾ കായികമേള: സ്വാഗതസംഘമായി

പാലാ
റവന്യൂ ജില്ലാ സ്കൂൾ കായികമേള 15, 16, 17 തീയതികളിൽ പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. മേളയുടെ നടത്തിപ്പിനായുള്ള സ്വാഗതസംഘം രൂപീകരണ യോഗം നഗരസഭ ചെയർമാൻ തോമസ് പീറ്റർ ഉദ്ഘാടനംചെയ്തു. വൈസ് ചെയർപേഴ്സൺ ബിജി ജോജോ അധ്യക്ഷയായി. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി അലക്സാണ്ടർ, വിദ്യാദ്യാസ സ്ഥിരംസമിതി ചെയർമാൻ ജോസ് ചീരാംകുഴി, വിദ്യാഭ്യാസ ജില്ലാ ഓഫീസർമാരായ സി സത്യപാലൻ, റോഷ്നാ അലിക്കുഞ്ഞ്, എ എസ് സുനി, എം ആർ സുനിമോൾ, വിവിധ സംഘടനാ ഭാരവാഹികളായ ജോബി കുളത്തറ, ടോബിൻ കെ അലക്സ്, വി കെ ഷിബു, ബോബി ജോസഫ്, ആർ ജഗി, എം റാംമോഹൻ, രാജേഷ് മാത്യു, സ്പോർട്സ് കോ–ഓർഡിനേറ്റർ ബിജു ആന്റണി, ജില്ലാ സെക്രട്ടറി വി പി സജിമോൻ, ഫാ റെജി തെങ്ങുംപള്ളിൽ, എഇഒ കെ ബി സജി, റെജി കെ മാത്യു എന്നിവർ സംസാരിച്ചു. 13 ഉപജില്ലകളിൽ നിന്നുള്ള 3800 സ്കൂൾ താരങ്ങൾ പങ്കെടുക്കും. സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 96 ഇനങ്ങളിലാകും മത്സരം. ഭാരവാഹികൾ: മാണി സി കാപ്പൻ എംഎൽഎ(ചെയർമാൻ), ഹണി ജി അലക്സാണ്ടർ (ജനറൽ കൺവീനർ).









0 comments