ഓണക്കിറ്റിലും കബളിപ്പിക്കൽ

കോട്ടയം
ഓണത്തോടനുബന്ധിച്ച് എഎവൈ വിഭാഗം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും (മഞ്ഞ കാർഡ്) ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും പ്രഖ്യാപിച്ച സൗജന്യ ഓണക്കിറ്റ് വിതരണം ജില്ലയിൽ തുടങ്ങാനായില്ല. കിറ്റിൽ ഉൾപ്പെടുത്തേണ്ട സാധനങ്ങൾ ലഭ്യമാകാത്തതും പാക്കിങ് പൂർത്തിയാകാത്തതുമാണ് കാരണം. സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം 10ന് ആരംഭിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് പ്രഖ്യാപിച്ചിരുന്നു. ജില്ലയിൽ 34,259 കാർഡുകളിലായി 1,11,859 കുടുംബാംഗങ്ങൾക്കാണ് കിറ്റ് നൽകേണ്ടത്. 16 ഇനം സാധനങ്ങളാണ് കിറ്റിൽ ഉണ്ടാകുമെന്ന് സർക്കാർ അറിയിച്ചത്. പഞ്ചാസാര 1 കിലോ, വെളിച്ചെണ്ണ– 1 ലിറ്റര്‍, തുവരപ്പരിപ്പ്– - 250 ഗ്രാം, ചെറുപയര്‍ പരിപ്പ്– - 250 ഗ്രാം, വന്‍പയര്‍– -250 ഗ്രാം, കടല– - 500 ഗ്രാം, നെയ് –- 100 മില്ലി ലിറ്റര്‍, ശബരി പായസക്കൂട്ട്– -40 ഗ്രാം, ചായപ്പൊടി– - 250 ഗ്രാം, പായസം മിക്‌സ്– - 200 ഗ്രാം, സാമ്പാര്‍ പൊടി– - 100 ഗ്രാം, മുളകുപൊടി– - 100 ഗ്രാം, മഞ്ഞള്‍ പൊടി –- 100 ഗ്രാം, മല്ലിപ്പൊടി– - 100 ഗ്രാം, ഉപ്പു പൊടി 1 കിലോ, തുണിസഞ്ചി എന്നിവയാണ് കിറ്റിൽ നൽകേണ്ടത്. എപ്പോൾ ലഭിക്കുമെന്നതിൽ വ്യക്തതയില്ല. അതിതീവ്രമഴയിലും വെള്ളപ്പൊക്കത്തിലും ഏറ്റവും കൂടുതൽ ദുരിതം നേരിട്ട ജില്ലയാണ് കോട്ടയം. ദുരിതാശ്വാസ ക്യാന്പുകളിൽനിന്ന് മടങ്ങിയെത്തി വീടുകൾ വൃത്തിയാക്കിയെടുക്കാനുള്ള കഷ്‌ടപ്പാടിലാണ് ജനങ്ങൾ. വീടുകളിലുണ്ടായിരുന്ന ഭക്ഷ്യസാധനങ്ങൾ വെള്ളപ്പൊക്കത്തിൽ നശിച്ചു. ദുരിതബാധിതരെ സഹായിക്കാൻ നേരത്തെ കിറ്റ് കൊടുക്കാനായില്ല.










0 comments