Deshabhimani

രാഷ്ട്രപതിക്ക് യാത്രയയപ്പ്‌

Minister VN Vasavan

രാഷ്‌ട്രപതി ദ്ര‍ൗപദി മുർമുവിന്‌ ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ, 
മന്ത്രി വി എൻ വാസവൻ എന്നിവരുടെ നേതൃത്വത്തിൽ യാത്രയയപ്പ്‌ നൽകുന്നു

വെബ് ഡെസ്ക്

Published on Oct 25, 2025, 12:59 AM | 1 min read

കോട്ടയം

കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി കോട്ടയത്തെത്തിയ രാഷ്ട്രപതി ദ്രൗപദി മുര്‍മു മടങ്ങി. കോട്ടയം പൊലീസ്‌ പരേഡ് ഗ്രൗണ്ടില്‍നിന്ന് ഹെലികോപ്‌ടറിൽ എറണാകുളത്തേക്ക് പോയി. ഹെലിപ്പാഡില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കർ, മന്ത്രി വി എന്‍ വാസവന്‍ എന്നിവരുടെ നേതൃത്വത്തില്‍ രാഷ്ട്രപതിക്ക് യാത്രയയപ്പ് നല്‍കി. കലക്ടർ ചേതന്‍കുമാര്‍ മീണ, ജില്ലാ പൊലീസ്‌ മേധാവി എ ഷാഹുല്‍ ഹമീദ് എന്നിവരും സന്നിഹിതരായി.

കുമരകത്തെ അറിഞ്ഞ്‌ മടക്കം

ചെണ്ടമേളത്തിന്റെ താളത്തോടെയാണ്‌ വ്യാഴാഴ്‌ച താജ് ഹോട്ടലിൽ എത്തിയ രാഷ്ട്രപതിയെ സ്വീകരിച്ചത്. തുടർന്ന്‌ ബഗ്ഗി കാറിൽ കായലോരത്തെ 24 –-ാം നമ്പർ മുറിയിലേക്ക്‌ എത്തിച്ചു. രാത്രി എട്ടോടെ രാഷ്ട്രപതി പ്രത്യേകം തയ്യാറാക്കിയ വേദിയിൽ കഥകളി ആസ്വദിച്ചു. പിന്നീട്‌ മുറിയിലേക്ക്‌ തിരിച്ചുപോയ രാഷ്‌ട്രപതി ആയുർവേദ പരിചരണത്തിന്‌ ശേഷമാണ്‌ ആഹാരം കഴിക്കാനിരുന്നത്‌. രാത്രി ഭക്ഷണം തയ്യാറാക്കിയത് കായലോരത്തെ ചായക്കട എന്നുപേരിട്ട പാചകശാലയിലാണ്. റൂമിലേക്ക്‌ വരുത്തിയാണ്‌ ആഹാരം കഴിച്ചത്‌. റോ മാംഗോ തേങ്ങ ചേർത്ത പാൽകപ്പയായിരുന്നു പ്രധാനവിഭവം. കിഴങ്ങ്, കാരറ്റ് എന്നിവചേർത്ത സാലഡും, ഒപ്പം ഡ്രൈ ഫ്രൂട്‌സ്‌, ബദാം, കശുവണ്ടി, കരിക്കിൻ വെള്ളം, ഫ്രഷ്‌ ഫ്രൂട്ട്‌സ്‌ ജ്യൂസ്‌ എന്നിവയും ഒരുക്കിയിരുന്നു. വെള്ളി രാവിലെ എഴിന്‌ ഹ‍ൗസ്‌ബോട്ടിൽ കയറിയെങ്കിലും കായൽയാത്ര നടത്തിയില്ല. ബോട്ടിൽ വെച്ചാണ്‌ പ്രഭാത ഭക്ഷണം കഴിച്ചത്‌. ഇഡലി, ചമ്മന്തി, ചായ എന്നിവയായിരുന്നു രാവിലത്തെ ഭക്ഷണം. 7.30ന്‌ തിരിച്ചെത്തി. മുറിയിലെത്തിയശേഷം കോട്ടയത്തേക്ക്‌ പുറപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home