Deshabhimani

തുലാമഴ കനക്കുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 06, 2026, 02:20 AM | 1 min read

കോട്ടയം

ജില്ലയിൽ തുലാമഴ കനക്കുന്നു. വരുംദിവസങ്ങളിലും മഴ കൂടുതൽ ശക്തമാകുമെന്ന്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്‌. വ്യാഴം വൈകിട്ടോടെ ശക്തമായ മഴയാണ്‌ വിവിധ ഭാഗങ്ങളിൽ ലഭിച്ചത്‌. വൈകിട്ട്‌ പെയ്‌ത മഴയിൽ തൃക്കൊടിത്താനത്ത്‌ 49 മില്ലിമീറ്ററും കോട്ടയത്ത്‌ 26, വൈക്കം 23, പാലാ 4 മില്ലിമീറ്റർ എന്നിങ്ങനെ മഴ ലഭിച്ചു. ശക്തമായ കാറ്റോടുകൂടിയ മഴയാണ്‌ മലയോരമേഖലയിൽ ഉൾപ്പെടെ പെയ്യുന്നത്‌. വെള്ളി, ശനി ദിവസങ്ങളിൽ മഞ്ഞ അലർട്ടാണ്‌. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്‌ക്ക്‌ സാധ്യതയുണ്ട്‌. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുള്ളതായാണ്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്‌. ഞായർ മുതൽ ശക്തമായ മഴ മുന്നറിയിപ്പില്ല. പച്ച അലർട്ടാണ്‌. നേരിയതോ മിതമായതോ ആയ മഴയാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home