ad
Deshabhimani

രാഹുൽ രാജിവയ്‌ക്കണം:
ഡിവൈഎഫ്ഐ

ഡിവെെഎഫ്ഐ പ്രതിഷേധം

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ ഡിവൈഎഫ്ഐ കോട്ടയം നഗരത്തിൽ
നടത്തിയ പ്രകടനം

വെബ് ഡെസ്ക്

Published on Aug 23, 2025, 01:13 AM | 1 min read

കോട്ടയം

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്‌ക്കുക, മാങ്കൂട്ടത്തെ സംരക്ഷിക്കുന്ന ഷാഫി പറമ്പിൽ എംപിയെയും വി ഡി സതീശനെയും തിരിച്ചറിയുക എന്ന മുദ്രാവാക്യം ഉയർത്തി ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി കോട്ടയത്ത് യുവജന പ്രതിഷേധം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി ബി സുരേഷ് കുമാർ ഉദ്ഘാടനംചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം സതീഷ് വർക്കി അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് അഡ്വ. ബി മഹേഷ് ചന്ദ്രൻ, ജില്ലാ സെക്രട്ടറിയറ്റംഗം എൻ ആർ വിഷ്ണു, എസ്എഫ്ഐ ജില്ലാ സെക്രട്ടറി ബി ആഷിക്ക്, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി അജിൻ കുരുവിള ബാബു, ബ്ലോക്ക് പ്രസിഡന്റ് അതുൽ ജോൺ ജേക്കബ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ രാഹുൽ പി ജയകുമാർ, എസ് അമൃത, ആശ്വിൻ അനിൽ, റോജിൻ റോജാ, ശ്രീകാന്ത് തങ്കച്ചൻ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home