ad
Deshabhimani

ഡൽഹി സമരത്തിന്‌ ജീവനക്കാരുടെ ഐക്യദാർഢ്യം

prakshobhathinu aikyadaardyam

ഡൽഹിയിലെ വിദ്യാർഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 
എഫ്എസ്ഇടിഒ നേതൃത്വത്തിൽ കലക്ടറേറ്റിൽ നടത്തിയ പ്രകടനം കെജിഒഎ സംസ്ഥാന കമ്മിറ്റിയംഗം എൻ എസ് ഷൈൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 23, 2026, 12:36 AM | 1 min read

കോട്ടയം - ന്യൂഡൽഹിയിലെ വിദ്യാർഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അധ്യാപകരും ജീവനക്കാരും എഫ്എസ്ഇടിഒ നേതൃത്വത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. കോട്ടയം കലക്ടറേറ്റിൽ നടന്ന പ്രകടനം കെജിഒഎ സംസ്ഥാന കമ്മിറ്റിയംഗം എൻ എസ് ഷൈൻ ഉദ്ഘാടനംചെയ്തു. എംജിയുഇഎ വൈസ് പ്രസിഡന്റ്‌ എസ്‌ അനൂപ് അധ്യക്ഷനായി. എൻജിഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ്‌ വി സി അജിത്കുമാർ, എഫ്എസ്ഇടിഒ താലൂക്ക് സെക്രട്ടറി ഷാവോ സിയാങ്, പിഎസ്‌സിഇയു ജില്ലാ സെക്രട്ടറി എസ്‌ നിധിൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home