ad
Deshabhimani

ഗാന്ധി സ്‌ക്വയറിൽ പ്രതിഷേധമുയർത്തി യുവത

ലാത്തികളല്ല, നീതിയാണ്‌ വേണ്ടത്‌

poruthunna samaraporalikal

ഡൽഹി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോട്ടയം ഗാന്ധിസ്ക്വയറിൽ സംഘടിപ്പിച്ച യുവാക്കളുടെ പ്രതിഷേധസംഗമം

വെബ് ഡെസ്ക്

Published on Jul 25, 2026, 12:35 AM | 1 min read

കോട്ടയം ഡൽഹി ജന്തർ മന്തറിൽ പൊരുതുന്ന സമരപോരാളികൾക്ക്‌ ഐക്യദാർഢ്യമർപ്പിച്ച്‌ കോട്ടയത്തെ യുവാക്കൾ. തിരുനക്കര ഗാന്ധി സ്‌ക്വയറിൽ നടന്ന പ്രതിഷേധ സംഗമത്തിൽ കേന്ദ്ര സർക്കാരിനെതിരായ പ്ലക്കാർഡുകളുമായി നൂറുകണക്കിന്‌ യുവാക്കളും വിദ്യാർഥികളും അണിനിരന്നു. പാട്ടും വരയും ചെറുവർത്തമാനങ്ങളുമായി യുവാക്കൾ അവരുടെ എതിർപ്പിന്റെ സ്വരമറിയിച്ചു. നിങ്ങളുടെ ലാത്തികളല്ല, നീതിയാണ്‌ വേണ്ടതെന്നും ചോദ്യം ചോദിക്കുന്നവരെ രാജ്യദ്രോഹികളാക്കരുതെന്നും പറയുന്ന പ്ലക്കാർഡുകളുമായാണ്‌ വിദ്യാർഥികൾ എത്തിയത്‌. നീറ്റ്‌ ഉൾപ്പെടെ രാജ്യത്തെ പ്രധാന പൊതുപ്രവേശന പരീക്ഷകളുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി എത്രയും വേഗം രാജി വയ്‌ക്കണമെന്ന്‌ പ്രതിഷേധത്തിനെത്തിയവർ ആവശ്യപ്പെട്ടു. പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചാൽ രാജ്യമെന്പാടുമുള്ള യുവാക്കൾ തെരുവിലിറങ്ങി പ്രതിഷേധിക്കുമെന്നും അതിന്റെ സൂചനയാണ്‌ കോട്ടയത്തെ പ്രതിഷേധമെന്നും സംഗമത്തിനെത്തിയവർ പറഞ്ഞു. മുൻ മന്ത്രി എം ബി രാജേഷ്‌, സിഐടിയു ജില്ലാ സെക്രട്ടറി കെ അനിൽകുമാർ, സണ്ണി എം കപിക്കാട്‌, യൂത്ത് ഫ്രണ്ട് നേതാവ് സിറിയക് ചാഴിക്കാടന്‍, എഴുത്തുകാരന്‍ ഇ വി പ്രകാശ്, ആദര്‍ശ്, യുവജന കൂട്ടായ്മയുടെ കോഡിനേറ്റർമാരായ രലേഷ് ചന്ദ്രൻ, വി അരവിന്ദ് എന്നിവര്‍ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home