പൾസ് പോളിയോ ഇമ്യൂണൈസേഷൻ
79,732 കുട്ടികൾക്ക് തുള്ളിമരുന്ന് നൽകി

കെഎസ്ആർടിസി സ്റ്റാൻഡിലെ പൾസ് പോളിയോ ബൂത്തിൽനിന്ന് കുട്ടിക്ക് മരുന്ന് നൽകിയപ്പോൾ
കോട്ടയം
പൾസ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായി ജില്ലയിൽ 79, 732 കുട്ടികൾക്ക് വാക്‌സിൻ നൽകിയെന്ന് ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ. ബി കെ പ്രസീത അറിയിച്ചു. കോട്ടയം ജനറൽ ആശുപത്രിയിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷനായി. കലക്ടർ ചേതൻ കുമാർ മീണ മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സാം സാവിയോ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ പി കെ വൈശാഖ്, കോട്ടയം നഗരസഭാ ചെയർമാൻ എം പി സന്തോഷ് കുമാർ, സ്ഥിരംസമിതി അധ്യക്ഷ സാലി മാത്യൂസ്, നഗരസഭാംഗം ജോൺ വർഗീസ്, ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ. സി ജെ സിത്താര, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. പി കെ സുഷമ, ഡിപിഎച്ച് ഇൻചാർജ് എം ആർ കാഞ്ചന, എംസി ഇൻ ചാർജ് നാൻസി, ജനറൽ ആശുപത്രി ആർഎംഒ ഡോ. എസ് ദീപു, മാസ് മീഡിയ ഓഫീസർമാരായ എസ് സജീവ്, ടി ആർ ബിജു എന്നിവർ പങ്കെടുത്തു.











0 comments