കേന്ദ്രം ചതിച്ചു
ശമ്പളമില്ലാതെ എസ്എസ്-കെ ജീവനക്കാര്‍

സ്വന്തം ലേഖിക
Published on Jun 29, 2026, 01:49 AM | 1 min read
കോഴിക്കോട്
കേന്ദ്രഫണ്ട് നിലച്ചതോടെ ശമ്പളമില്ലാതെ ജില്ലയിലെ സമഗ്ര ശിക്ഷ കേരളയിലെ (എസ്എസ്-കെ) ജീവനക്കാര്‍. 697 ജീവനക്കാര്‍ക്കാണ് മെയ് മാസത്തിലെ ശമ്പളം ഇതുവരെയും ലഭിക്കാത്തത്. ഏപ്രിൽ മാസത്തിലെ ശന്പളം ലഭിച്ചതുതന്നെ വൈകി മെയ് 28നായിരുന്നു. ഭിന്നശേഷി കുട്ടികളെ പരിശീലിപ്പിക്കുന്ന 301 സ്പെഷ്യൽ എഡ്യുക്കേറ്റർമാർ, ആർട്ട് അടക്കം പഠിപ്പിക്കുന്ന 188 സ്പെഷ്യൽ അധ്യാപകർ, ബിആർസികളിലടക്കമുള്ള ട്രെയിനർമാർ എന്നിവര്‍ക്കുൾപ്പെടെയാണ് ശമ്പളം മുടങ്ങി യത്.
സംസ്ഥാനത്താകെ 20 കോടിയിലേറെ രൂപയാണ് ഓരോ മാസവും ശമ്പളമായി നൽകാനുള്ളത്. ജീവനക്കാരിൽ 10 ശതമാനം പേർ ഡെപ്യൂട്ടേഷനിലുള്ളവരാണ്. ഇവരുടെ ശമ്പളവും എസ്എസ്‌കെ ഫണ്ടിൽനിന്നാണ് അനുവദിക്കുക. പിഎം ശ്രീ ഉൾപ്പെടെയുള്ള കേന്ദ്രപദ്ധതികൾക്ക് വഴങ്ങിക്കൊടുക്കാത്തതാണ് കേന്ദ്രഫണ്ട് നിലച്ചതിന്റെ പ്രധാന കാരണം. കേന്ദ്രവും സംസ്ഥാനവും 60: 40 എന്ന അനുപാതത്തിലാണ് ഫണ്ട് അനുവദിച്ചിരുന്നത്.
സമഗ്ര ശിക്ഷാ കോഴിക്കോടിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളും ഫണ്ടില്ലാത്തതിനാൽ പ്രതിസന്ധിയിലാണ്. മുമ്പ് എൽഡിഎഫ് സര്‍ക്കാര്‍ കേന്ദ്രത്തിൽ സമ്മര്‍ദം ചെലുത്തിയശേഷം മാത്രമാണ് എസ്എസ്-കെ ഫണ്ട് ലഭിച്ചിരുന്നത്. പിഎം ശ്രീയുടെ പേരിലാണ് പലപ്പോഴും അനുവദിച്ച ഫണ്ടുകൾ തടഞ്ഞുവ ച്ചതും.










0 comments