ad
Deshabhimani

യു ബാലചന്ദ്രന് നാടിന്റെ യാത്രാമൊഴി

യു ബാലചന്ദ്രന്റെ മൃതദേഹത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു  അന്ത്യോപചാരം അർപ്പിക്കുന്നു

യു ബാലചന്ദ്രന്റെ മൃതദേഹത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു അന്ത്യോപചാരം അർപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Jun 29, 2026, 01:47 AM | 1 min read

ഒറ്റപ്പാലം

ബാലസംഘം ജില്ലാ കൺവീനർ യു ബാലചന്ദ്രന് നാടിന്റെ കണ്ണിരിൽ കുതിർന്ന യാത്രാമൊഴി. നൂറുകണക്കിനാളുകളാണ്‌ തങ്ങളുടെ പ്രിയ നേതാവിന്റെ മൃതദേഹത്തിൽ അന്ത്യോപചാരം അർപ്പിക്കാൻ വീട്ടിലെത്തിയത്. ചിലർ മുദ്രാവാക്യം വിളിച്ചും ലാൽസലാം സഖാവേ എന്നുപറഞ്ഞും ഹൃദയാഭിവാദ്യം ചെയ്‌തും ബാലചന്ദ്രന്‌ വിടയേകി. സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു, സംസ്ഥാന കമ്മിറ്റി അംഗം സി കെ രാജേന്ദ്രൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗം എസ് അജയകുമാർ, ഏരിയ സെക്രട്ടറി എസ് കൃഷ്ണദാസ് എന്നിവർ ചേർന്ന്‌ പാർടി പതാക പുതപ്പിച്ചു. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ എസ് സലീഖ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ എൻ കൃഷ്ണദാസ്, കെ ശാന്തകുമാരി, എംഎൽഎമാരായ പി മമ്മിക്കുട്ടി, കെ പ്രേംകുമാർ, ടി എം ശശി, കെ പ്രേമൻ, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ എം ആർ മുരളി, ടി കെ നൗഷാദ്, സുബൈദ ഇസഹാഖ് തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു. ശനിയാഴ്‌ചയാണ്‌ ഫുട്ബോൾ കളിക്കുന്നതിനിടെ ബാലസംഘം ജില്ലാ കൺവീനർ ചുനങ്ങാട് മുട്ടിപ്പാലം ഉള്ളാട്ടിൽ യു ബാലചന്ദ്രൻ(55) കുഴഞ്ഞ് വീണുമരിച്ചത്. സഹകരണ വാരാഘോഷത്തിന്റെ ഭാഗമായുള്ള ഫുട്ബോൾ ടൂർണമെന്റിന്റെ പരിശീലനത്തിനിടെയായിരുന്നു അപകടം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home