ad
Deshabhimani

അനധികൃത ഡ്രഡ്‌ജിങ് അവസാനിപ്പിക്കണം: കർഷകസംഘം

Farmers

കേരള കർഷകസംഘം മാരാരിക്കുളം ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം കെ എച്ച് ബാബുജാൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 29, 2026, 01:47 AM | 1 min read

മാരാരിക്കുളം

പരിസ്ഥിതിയെ തകർക്കുന്ന വേമ്പനാട്ട് കായലിലെ അനധികൃത ഡ്രഡ്‌ജിങ് അവസാനിപ്പിക്കണമെന്ന് കേരള കർഷകസംഘം മാരാരിക്കുളം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. വി എസ് അച്യുതാനന്ദൻ നഗറിൽ (മണ്ണഞ്ചേരി പഞ്ചായത്ത്‌ കമ്യൂണിറ്റി ഹാൾ) ചേർന്ന സമ്മേളനം കർഷകസംഘം സംസ്ഥാന കമ്മിറ്റിയംഗം കെ എച്ച് ബാബുജാൻ ഉദ്ഘാടനംചെയ്‌തു. ഡി ഷാജി, പ്രൊഫ. വി എൻ ചന്ദ്രമോഹൻ, പി അനുപമ എന്നിവർ ഉൾപ്പെട്ട പ്രസീഡിയം സമ്മേളന നടപടി നിയന്ത്രിച്ചു. മികച്ച കർഷകരെ കിസാൻ സഭ കേന്ദ്ര കമ്മിറ്റി അംഗം ജി വേണുഗോപാൽ ആദരിച്ചു. ഏരിയ സെക്രട്ടറി എ എം ഹനീഫ് പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ എം സന്തോഷ്‌കുമാർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ കെ ജി രാജേശ്വരി, കെ ആർ ഭഗീരഥൻ, ജില്ലാ കമ്മിറ്റിയംഗം കെ ഡി മഹീന്ദ്രൻ, ഏരിയ സെക്രട്ടറി പി രഘുനാഥ്, ഏരിയ കമ്മിറ്റിയംഗങ്ങളായ സി കെ രതികുമാർ, പി എ ജുമൈലത്ത്, എം എസ് സന്തോഷ്, മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറി പി ഡി ശ്രീദേവി, കർഷകത്തൊഴിലാളി യൂണിയൻ ഏരിയ സെക്രട്ടറി ജി രാജീവ് എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ ആർ റിയാസ് സ്വാഗതവും സിപിഐ എം ലോക്കൽ സെക്രട്ടറി എസ് ഷിഹാബുദീൻ നന്ദിയും പറഞ്ഞു. ​ഭാരവാഹികൾ: പി രൂപേഷ് (പ്രസിഡന്റ്), കെ ജി സാത്വികൻ, പി അനുപമ (വൈസ്‌പ്രസിഡന്റുമാർ), എ എം ഹനീഫ് (സെക്രട്ടറി), ജി കൃഷ്‌ണകുമാർ, വി എൻ സൈജു (ജോയിന്റ് സെക്രട്ടറിമാർ), വി എം ജയമോഹൻ (ട്രഷറർ). 20 അംഗ ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home