ad
Deshabhimani

പിഴിയുമോ നാരങ്ങ

pizhiyumo naaranga

തിരുനക്കര ബസ് സ്റ്റാൻഡിന് സമീപത്തെ കടയിൽ ചെറുനാരങ്ങ വിൽപ്പനയ്ക്ക് അടുക്കി വയ്ക്കുന്നു

വെബ് ഡെസ്ക്

Published on Sep 09, 2026, 12:38 AM | 1 min read

കോട്ടയം വിപണിയിൽ കുതിച്ചുയർന്ന്‌ ചെറുനാരങ്ങ വില. പൊതുവിപണിയിൽ കിലോയ്ക്ക് 200-– 280 രൂപവരെയാണ്‌ വില. ജൂലൈയിൽ 80– 90 രൂപയായിരുന്നു. ഓണത്തിന് മുമ്പ് 120 രൂപയായി. അവിടെ നിന്നാണ് വിലക്കുതിപ്പ് തുടർന്നത്‌. ഒരു ചെറുനാരങ്ങയ്ക്ക് 10-– 15 രൂപ വരെ കടകളിൽ വില ഈടാക്കുന്നുണ്ട്. ഓണവും വിവാഹ സീസണും കാരണം ചിങ്ങമാസത്തിൽ പൊതുവേ നാരങ്ങാവില കൂടാറുണ്ടെങ്കിലും സീസൺ അവസാനിക്കാറാകുമ്പോൾ വില കുറയുകയാണ് പതിവ്‌. എന്നാൽ ഇത്തവണ വില കുറഞ്ഞില്ല എന്ന്‌ മാത്രമല്ല കുത്തനെ കൂടുകയു ചെയ്‌തു. ലഭ്യതക്കുറവും ചൂട് ക്രമാതീതമായി ഉയർന്നതും വില ഇനിയും കൂടാനിടയാക്കുമെന്ന്‌ വ്യാപാരികൾ പറയുന്നു. നാരങ്ങയുടെ വരവ് കുറഞ്ഞതാണ് വില ഉയരാൻ പ്രധാന കാരണം. നേരത്തെ ആന്ധ്രയിൽ നിന്നായിരുന്നു വലിയ തോതിൽ ചെറുനാരങ്ങ എത്തിയിരുന്നത്. അവിടെ ഉൽപാദനം കുറഞ്ഞതോടെ തമിഴ്നാട് വിപണിയെ ആശ്രയിക്കേണ്ടിവന്നു. എന്നാൽ തമിഴ്നാട്ടിൽനിന്നുള്ള വരവും കുറഞ്ഞു. തമിഴ്നാട്ടിലെ പുളിയങ്കുടിയിൽ നിന്നുള്ള നാരങ്ങയാണ് ഇപ്പോൾ കേരള വിപണികളിൽ കൂടുതലായി എത്തുന്നത്. വലുപ്പം കൂടുതലും എളുപ്പത്തിൽ കേടാകാത്തതുമാണ് ഇതിന് പ്രിയമേറാൻ കാരണം. ജ്യൂസ് കടകളിലും ഹോട്ടലുകളിലും ഈ നാരങ്ങയ്ക്കാണ് ആവശ്യക്കാർ കൂടുതൽ. നാരങ്ങ വില വർധിച്ചതോടെ നാരങ്ങാവെള്ളത്തിനും വില കൂടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home