ad
Deshabhimani

പെയ്‌തത്‌ അതിശക്ത മഴ

peythu athishaktha mazha

മലവെള്ളപാച്ചിലിൽ ജലനിരപ്പ് ഉയർന്ന മീനച്ചിലാർ. ചുങ്കം പാലത്തിൽ നിന്നുള്ള ദൃശ്യം

വെബ് ഡെസ്ക്

Published on Sep 22, 2026, 12:17 AM | 1 min read

കോട്ടയം കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ പെയ്‌തിറങ്ങിയത്‌ അതിശക്തമായ മഴ. ഞായർ മുതൽ തിങ്കൾ രാവിലെ 8.30വരെയുള്ള 24 മണിക്കൂറിൽ സംസ്ഥാനത്ത്‌ കൂടുതൽ മഴ ലഭിച്ച സ്ഥലങ്ങളിൽ ജില്ലയിലെ 11 പ്രദേശങ്ങളാണ്‌ ഉൾപ്പെട്ടത്‌. വാഗമണ്ണിലാണ്‌ കൂടുതൽ മഴ. 250 മില്ലിമീറ്റർ മഴയാണ്‌ പെയ്‌തിറങ്ങിയത്‌. തീക്കോയി, ഇ‍ൗരാറ്റുപേട്ട, കൊണ്ട‍ൂർ, കടലാടിമറ്റം പൊട്ടൻകുഴി, കുന്നോന്നി ഞാറക്കൽ എന്നിവടങ്ങളിലെല്ലാം 150മില്ലിമീറ്ററിനുമേലയാണ്‌ മഴ ലഭിച്ചത്‌. ഭരണങ്ങാനം, ഐകരക്കുന്ന്‌, വഴിക്കടവ്‌, ഉള്ളനാട്‌ എന്നീ പ്രദേശങ്ങളിൽ 100 മില്ലിമീറ്ററിനുമേൽ മഴ ലഭിച്ചു. ഞായറാഴ്ച പെയ്‌ത മഴയിൽ മണ്ണിടിച്ചിൽ ഉൾപ്പെടെ നിരവധി നാശങ്ങളാണ്‌ ജില്ലയിൽ റിപ്പോർട്ട്‌ ചെയ്‌തത്‌. തിങ്കളാഴ്ച ജില്ലയിൽ മഞ്ഞ അലർട്ടായിരുന്നു. എന്നാ‍ൽ കാര്യമായ മഴ ലഭിച്ചില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home