പേവിഷബാധ ബോധവൽക്കരണ കാമ്പയിന് തുടക്കം

പേവിഷബാധയ്ക്കെതിരെ സ്‌കൂൾ കുട്ടികൾക്കായുള്ള ബോധവൽക്കരണ കാമ്പയിൻ കലക്ടർ ജോൺ വി സാമുവൽ ഉദ്ഘാടനം ചെയ്യുന്നു
കോട്ടയം
സ്‌കൂൾ വിദ്യാർഥികൾക്കായി പേവിഷബാധ ബോധവൽക്കരണ കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനവും ലഘുലേഖയുടെ വിതരണോദ്ഘാടനവും കോട്ടയം ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ കലക്ടർ ജോൺ വി സാമുവൽ നിർവഹിച്ചു. പേവിഷബാധയുമായി ബന്ധപ്പെട്ട് സ്‌കൂൾ അധികൃതരും വിദ്യാർഥികളും ചെയ്യേണ്ട കാര്യങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ പ്രിയ അധ്യക്ഷയായി. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി അലക്സാണ്ടർ, ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ സി മഞ്ജുള, ആരോഗ്യവകുപ്പ് ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ ആർ ദീപ എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി ഡിഎംഒ ഡോ. ജെസി സണ്ണി ബോധവൽക്കരണ ക്ലാസെടുത്തു.









0 comments