ad
Deshabhimani

ഉദയനാപുരത്ത്‌ പക്ഷിപ്പനി സ്ഥിരീകരിച്ചു ​​

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 12, 2026, 01:53 AM | 1 min read

വൈക്കം

​ഉദയനാപുരം പഞ്ചായത്ത് 16–ാം വാർഡിൽ പക്ഷിപ്പനി(എച്ച് 5 എൻ 1 ) സ്ഥിരീകരിച്ചു. മൂന്ന് ദിവസം മുൻപ്‌ വാർഡിലെ പുത്തൻകരിയിൽ പി ഡി ജോണിന്റെ ഉടമസ്ഥതയിലുള്ള ഫാമിൽ 1200 ഓളം കോഴികൾ കൂട്ടത്തോടെ ചത്തു. തുടർന്ന് നടത്തിയ പരിശോധനയിലാണ്‌ പക്ഷിപ്പനി സ്ഥിരീകരിച്ചത്. കോഴികൾ കൂട്ടത്തോടെ ചത്തതോടെ ഉദയനാപുരം പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും പ്രതിരോധ നടപടികൾ സ്വീകരിച്ചു. രോഗം സ്ഥിരീകരിച്ച മേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവിലെ കോഴികളെയും മറ്റു വളർത്തുപക്ഷികളെയും മാർഗനിർദേശങ്ങൾ പാലിച്ച് അടിയന്തരമായി നശിപ്പിക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചതായി കോട്ടയം കലക്ടർ ചേതൻ കുമാർ മീണ പറഞ്ഞു. രോഗം സ്ഥിരീകരിച്ച സ്ഥലത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവ് രോഗബാധിത മേഖലയായും 10 കിലോമീറ്റർ ചുറ്റളവ് നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. പ്രദേശത്തിന്റെ 10 കിലോമീറ്റർ പരിധിയിലുള്ള വൈക്കം നഗരസഭ, ചെമ്പ്, മറവൻതുരുത്ത്, ടിവി പുരം, തലയാഴം, കല്ലറ, തലയോലപ്പറമ്പ്, കടുത്തുരുത്തി എന്നിവിടങ്ങളിൽ താറാവ്, കോഴി, കാട, മറ്റു വളർത്തുപക്ഷികൾ എന്നിവയുടെ മുട്ടയും ഇറച്ചിയും വളവും ഉപയോഗിക്കുന്നതും വിൽക്കുന്നതും മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതും കൊണ്ടുവരുന്നതിനും മൂന്ന് മാസത്തേക്ക് നിരോധം ഏർപ്പെടുത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home