ad
Deshabhimani

പകർച്ചവ്യാധികൾ പടരുന്നു തുടരാം പ്രതിരോധം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 28, 2026, 03:10 AM | 1 min read

കോട്ടയം കാലവർഷമെത്താൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ജില്ലയിൽ പകർച്ചവ്യാധികൾ കൂടുന്നതിൽ ആശങ്ക. ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾ ദിവസേന വർധിക്കുന്നു. മഞ്ഞപ്പിത്തമാണ്‌ ഏറ്റവും കൂടുതൽ റിപ്പോർട്ട്‌ ചെയ്‌തത്‌. ചൊവ്വാഴ്‌ച വരെയുള്ള കണക്കുകൾ പ്രകാരം 90 പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. 58 പേർക്ക്‌ ഔദ്യോഗികമായി ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. രോഗവ്യാപനം ഇനിയും ഉയർന്നേക്കാം. 14 പേർക്ക്‌ എലിപ്പനിയും റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്‌. പനി ബാധിച്ചവരുടെ എണ്ണത്തിലും വർധനയുണ്ട്. ശനിയാഴ്ച മാത്രം 199 പേരാണ്‌ ജില്ലയിൽ ചികിത്സ തേടിയത്‌. മഴക്കാലപൂർവ ശുചീകരണം കൃത്യമായി നടപ്പാക്കാത്തതിനാൽ പലയിടങ്ങളിലും രോഗങ്ങൾ റിപ്പോർട്ട് ചെയ്യുന്നുമുണ്ട്. ശുചീകരണം നടത്തുന്നതിൽ മിക്ക പഞ്ചായത്തുകളും നഗരസഭകളും മെല്ലെപ്പോക്ക്‌ തുടരുകയാണ്‌. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ നിർദേശം ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home