അമേരിക്കയിൽ ഡീസൽവില ഏറ്റവും ഉയർന്നനിരക്കിൽ

വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധംതുടരുന്നതിനിടെ അമേരിക്കയിൽ ഡീസൽ വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ. ഒരു ഗാലൻ ഡീസലിന്റെ ശരാശരി വില 5.85 ഡോളറിലെത്തി. ഒരു വർഷം മുൻപ് ഇത് 3.71 ഡോളറായിരുന്നു. റഷ്യ– ഉക്രയ്‌ൻ യുദ്ധത്തിനുശേഷം രേഖപ്പെടുത്തിയ ഉയർന്ന നിരക്കിനെയും മറികടക്കുന്നതാണ് ഇപ്പോഴത്തെ വില. ഫെബ്രുവരി അവസാനത്തോടെ ഇറാനെ ആക്രമിച്ചതിന്‌പിന്നാലെ മൊത്തവ്യാപാര എണ്ണവിലയിലുണ്ടായ വൻ വർധനവാണ് ഇന്ധനവില കുതിച്ചുയരാൻ കാരണം.
ലോകത്തെ അഞ്ചിലൊന്ന് എണ്ണ കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക്, അമേരിക്കൻ ആക്രമണത്തെ തുടർന്ന് ഇറാൻ അടച്ചതോടെ എണ്ണ വിതരണം കുറഞ്ഞിരിക്കുകയാണ്. ഇന്ധനവില കുതിച്ചുയരുന്നത് നവംബറിലെ നിർണായകമായ ഇടക്കാല തെരഞ്ഞെടുപ്പിൽ ട്രംപിന് തിരിച്ചടിയായേക്കുമെന്നാണ് റിപ്പോർട്ടുകൾ. റോയിട്ടേഴ്സ് നടത്തിയ ഏറ്റവും പുതിയ അഭിപ്രായ വോട്ടെടുപ്പിൽ ട്രംപിന്റെ ജനപ്രീതി 33 ശതമാനമായി കുറഞ്ഞു.










0 comments