ad
Deshabhimani

അപകടം പാലം നിർമാണത്തിനിടെ

മതിലിടിഞ്ഞ്‌ 
വീണ്‌ തൊഴിലാളിക്ക് 
ഗുരുതരപരിക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 11, 2026, 02:32 AM | 1 min read

​ഞീഴൂർ

പാലം നിർമാണവുമായി ബന്ധപ്പെട്ട് ജെസിബി ഉപയോഗിച്ച് മണ്ണ് മാന്തുന്നതിനിടയിൽ സ്വകാര്യവ്യക്തിയുടെ മതിലിടിഞ്ഞ്‌ നിർമാണതൊഴിലാളിക്ക് ഗുരുതര പരിക്ക്‌. തിരുവാമ്പാടി ചക്കാലയിൽ സാബു ചാക്കോ(48)യ്‌ക്കാണ് പരിക്കേറ്റത്. സാബുവിനെ കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പകൽ 10.30 ടെയാണ് സംഭവം. കൂവേലി കാപ്പുന്തല റോഡിൽനിന്ന്‌ മാന്തുകുന്നേൽ തൊണ്ടാംകുഴി ഭാഗത്തേക്ക് പോകുന്ന റോഡിലെ പാലം നിർമാണവുമായി ബന്ധപ്പെട്ട് കുഴി എടുക്കുന്നതിനിടയിൽ മതിൽ തകർന്ന് അടിയിൽപ്പെട്ടാണ് അപകടം. പാലത്തിന്റെ നിർമാണം ഒരുവർഷമായിട്ടും കാരാറുകാരൻ പൂർത്തിയാക്കാത്തതിൽ ഗുണഭോക്താക്കളുടെ പരാതിയെ തുടർന്നാണ് നിർമാണം പുനരാരംഭിച്ചത്. മൂന്നുമാസം കൊണ്ട് നിർമാണം പൂർത്തിയാക്കണമെന്ന വ്യവസ്ഥയിലാണ് കാറുകാരൻ നിർമാണ പ്രവർത്തനങ്ങൾ ഏറ്റെടുത്തത്. ഒരുവർഷം മുന്പ്‌ പൊളിച്ചിട്ട പാലത്തിലൂടെ വാഹനങ്ങൾ പോകാതെ വന്നതോടെ മൂന്നുകിലോമീറ്ററോളം വളഞ്ഞാണ് ഇതുവഴിയുള്ളവർ സഞ്ചരിച്ചിരുന്നത്. ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home