മാണി സി കാപ്പൻ എംഎൽഎ സ്ഥാനം ഒഴിയണം: എൽഡിഎഫ്

കോട്ടയം മുംബൈ ബോറിവെല്ലി കോടതിയിൽ 2015മുതൽ നടക്കുന്ന സാമ്പത്തിക തട്ടിപ്പുകേസിൽ ശിക്ഷിക്കപ്പെട്ട പാലാ എംഎൽഎ മാണി സി കാപ്പൻ രാഷ്ട്രീയ ധാർമികതയുടെ പേരിൽ ഉടൻ സ്ഥാനം ഒഴിയണമെന്ന് എൽഡിഎഫ് ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു. കോടതി വിധിയിലൂടെ പാലായ്‌ക്ക് വലിയ അപമാനമാണ് ഉണ്ടായിരിക്കുന്നത്. ജാമ്യമില്ലാ വാറന്റ് പ്രതിയായ പാലാ എംഎൽഎ നിയമത്തെ വെല്ലുവിളിച്ച് വാർത്താസമ്മേളനം നടത്തി. ന്യായീകരണങ്ങൾ നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് സാമ്പത്തിക തട്ടിപ്പുകേസിൽ കോടികളുടെ പലിശ സഹിതമുള്ള പിഴയും നാലുവർഷം തടവും അറസ്റ്റ് വാറന്റും ലഭിച്ചിരിക്കുന്ന എംഎൽഎ ശ്രമിക്കുന്നത്. എത്രയും വേഗം നിയമത്തിന് കീഴടങ്ങണങ്ങണമെന്നും എൽഡിഎഫ് ആവശ്യപ്പെട്ടു.










0 comments