ad
Deshabhimani

ഓണാഘോഷത്തിനിടെ കുക്കർ പൊട്ടിത്തെറിച്ച് 2 പേർക്ക് പരിക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 30, 2026, 01:39 AM | 1 min read

ചിങ്ങവനം

ഓണാഘോഷ പരിപാടിക്കിടെ കുക്കർ പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് പരിക്ക്. പന്നിമറ്റം ജനമൈത്രി പുരുഷ സ്വയം സഹായ സംഘത്തിന്റെ ഓണാഘോഷ പരിപാടിക്കിടെയാണ് അപകടം. പരിപ്പ് വലിയ കുക്കറിൽ വെച്ചിട്ട് വിസിലടിക്കാത്തതിനെ തുടർന്ന് നോക്കാനെത്തിയപ്പോഴാണ് കുക്കർ പൊട്ടിതെറിച്ചത്. ഇവിടെ ഉണ്ടായിരുന്ന രണ്ട് പേർക്കാണ് പരിക്കേറ്റത്. ഇവർ പിന്നീട് ആശുപത്രിയിൽ ചികിത്സ തേടി. പരിക്ക് ഗുരുതരമല്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home