ad
Deshabhimani

എസ്എഫ്ഐക്കെതിരെ അക്രമം അഴിച്ചുവിട്ട് കെഎസ്‌യു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 21, 2025, 03:59 AM | 1 min read

ചങ്ങനാശേരി ചങ്ങനാശേരി എസ് ബി കോളേജിലുണ്ടായ കനത്ത പരാജയത്തിൽ നിരാശ പൂണ്ട കെഎസ്‌യു പ്രവർത്തകർ പുറത്ത് നിന്നുള്ള കഞ്ചാവ് –ഗുണ്ടാസംഘത്തിന്റെ നേതൃത്വത്തിൽ കോളേജിൽ അക്രമം അഴിച്ചുവിട്ടു. ക്ലാസ് തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ആകെയുള്ള 171 ക്ലാസ് പ്രതിനിധികളിൽ 125 പ്രതിനിധികൾ എസ്എഫ്ഐ പാനലിൽ വിജയിച്ചതോടെയാണ് പുറത്തുനിന്നുള്ള കെഎസ്‌യു –കഞ്ചാവ് ഗുണ്ടാസംഘം സംഘടിച്ചെത്തി അക്രമം അഴിച്ചു വിട്ടത്. എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ്‌ വിജിൻ ബൈജു, നേതാക്കളായ അശ്വിൻ ഉണ്ണി എന്നിവർക്കാണ് പരിക്കേറ്റത്. സംഘർഷത്തിൽ ഇടപെട്ട പൊലീസിന്റെ മർദ്ദനത്തിൽ ഷിജോ ജോജിയുടെ കൈക്ക് പരിക്കേറ്റു. കെഎസ്‌യു നേതാക്കളായ റിയ സണ്ണി, അമിത് സാജൻ, നോയൽ വർഗീസ്, ചാക്കോച്ചൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ 20 ഓളം വരുന്ന ക്രിമിനൽസംഘം വടിവാൾ, കമ്പിവടി, മറ്റ് മാരാകായുധങ്ങൾ ഉപയോഗിച്ചാണ്‌ അക്രമംഅഴിച്ചുവിട്ടത്. വിവരമറിഞ്ഞ് കൂടുതൽ എസ്എഫ്ഐ പ്രവർത്തകർ സംഘടിച്ചെത്തിയതോടെ അക്രമികൾ ഇരുചക്രവാഹനങ്ങളിൽ നിന്നു രക്ഷപെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home