കോർപറേറ്റുകൾക്ക് തീറെഴുതുന്ന കേന്ദ്രനയങ്ങളെ തുറന്നുകാട്ടി കാർഷിക സെമിനാർ

കോട്ടയം
കാർഷികരംഗം കോർപറേറ്റ് മേഖലയ്‌ക്ക് തീറെഴുതുന്ന കേന്ദ്ര സർക്കാർ നയങ്ങളെ തുറന്നുകാട്ടി കാർഷിക സെമിനാർ. കേരള എൻജിഒ യൂണിയൻ 63–ാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പാലാ ടൗൺഹാളിലാണ് സെമിനാർ സംഘടിപ്പിച്ചത്. കാർഷിക മേഖല നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ സെമിനാർ കെഎസ്‌കെടിയു സംസ്ഥാന ജനറൽ സെക്രട്ടറി എൻ ചന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. കാർഷിക മേഖലയുടെ തകർച്ചയ്‌ക്ക് വഴിവച്ച ബിജെപി–കോൺഗ്രസ് സർക്കാരുകളുടെ നയങ്ങൾ സെമിനാറിൽ ചർച്ചയായി. എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് ടി ഷാജി അധ്യക്ഷനായി. കേരള കർഷകസംഘം ജില്ലാ സെക്രട്ടറി കെ എം രാധാകൃഷ്‌ണൻ, കെഎസ്‌കെടിയു സംസ്ഥാന കമ്മിറ്റി അംഗം സജേഷ് ശശി, എൻജിഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം എ അജിത്‌കുമാർ, സംസ്ഥാന സെക്രട്ടറി സീമ എസ് നായർ, ജില്ലാ സെക്രട്ടറി കെ ആർ അനിൽകുമാർ, ഇ എസ് സിയാദ് എന്നിവർ സംസാരിച്ചു. ജൂൺ 11, 12, 13 തീയതികളിൽ കോട്ടയം മാമ്മൻ മാപ്പിള ഹാളിലാണ് എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനം. ജൂൺ 11ന് പകൽ മൂന്നിന് പ്രകടനവും തുടർന്ന് തിരുനക്കര മൈതാനത്ത് പൊതുസമ്മേളനവും ചേരും. പൊതുസമ്മേളനം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്ഘാടനംചെയ്യും.










0 comments