ad
Deshabhimani

വൈക്കത്തിന്‌ ഇരട്ടിമധുരം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 19, 2026, 01:32 AM | 1 min read

വൈക്കം

ദേശീയ ചലച്ചിത്ര പുരസ്‌കാരപ്രഭയിൽ വൈക്കം. രണ്ട്‌ ദേശീയ അവാർഡുകളാണ്‌ വൈക്കത്തിന്റെ മണ്ണിനെ തേടിയെത്തിയത്‌. മികച്ച നടൻ മമ്മൂട്ടിയും മികച്ച ഗായിക വൈക്കം വിജയലക്ഷ്‌മിയും. ഒരേ നാട്ടുകാരായ ഇരുവർക്കും ഒന്നിച്ച്‌ ദേശീയ പുരസ്‌കാരം ലഭിച്ചതിന്റെ ഇരട്ടി മധുരത്തിലാണ്‌ നാട്ടുകാർ. ​വൈക്കം ഉദയനാപുരത്താണ്‌ ഗായിക വിജയലക്ഷ്‌മിയുടെ വീട്‌. അധികം ദൂരെയല്ലാതെ ചെന്പാണ്‌ മമ്മൂട്ടിയുടെ ജന്മദേശം. മമ്മൂട്ടി എറണാകുളത്താണ്‌ സ്ഥിരതാമസമെങ്കിലും പാണപറന്പ്‌ തറവാട്ടുവീട്‌ ഇപ്പോഴുമുണ്ട്‌. കുലശേഖരമംഗലം ഗവ. ഹൈസ്‌കൂളിലായിരുന്നു സ്‌കൂൾ പഠനം. മമ്മൂട്ടിയുടെ മുഖം ആദ്യമായി ക്യാമറയിൽ പകർത്തുന്നത്‌ വൈക്കത്തെ അംബികാ സ്‌റ്റുഡിയോ ആണ്‌. പ്രീഡിഗ്രി പ്രവേശനത്തിനായിരുന്നു അന്നത്തെ ഫോട്ടോയെടുപ്പ്‌. ജന്മനാടിനോടുള്ള സ്‌നേഹം മമ്മൂട്ടി എപ്പോഴും വാക്കുകളിൽ പ്രതിഫലിപ്പിക്കാറുമുണ്ട്‌. ജില്ലയിലെ സ്‌കൂൾ യുവജനോത്സവ വേദികളിലൂടെയാണ്‌ വിജയലക്ഷ്‌മി സംഗീത രംഗത്തേക്ക്‌ ചുവടുവയ്‌ക്കുന്നത്‌. ഗായത്രിവീണയിൽ കച്ചേരി നടത്തിയാണ്‌ ശ്രദ്ധേയയായത്‌. ഉദയനാപുരം എന്ന ചെറുഗ്രാമത്തിൽ വളർന്ന വിജയലക്ഷ്‌മി വിജയദശമി നാളിൽ ജനിച്ചതുകൊണ്ട്‌ മുത്തശ്ശിയാണ്‌ വിജയലക്ഷ്‌മി എന്ന പേരിട്ടത്‌. ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home